
ജിദ്ദ: ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം നവോത്ഥാനത്തെ തലതിരിച്ചു വായിക്കുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പായി മാറി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.എന്‍.എം. സ്‌റ്റേറ്റ് നേതാക്കള്‍ അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. കെ.ജെ.യു. വൈസ് പ്രസിഡണ്ടും ചിന്തകനുമായ സി.എം.മൗലവി ആലുവ സമ്മേളനം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലത്തെ വിലയിരുത്തുകയും പുതുജീവന്‍ നല്‍കിക്കൊണ്ട് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് നവോത്ഥാനം സാധിക്കുക. കായിക...