
ജിദ്ദ: പരിമിതമായ അടയാളങ്ങളിലോ ആരാധന കര്‍മ്മങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ല മതമെന്നും താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞും പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടും സമൂഹത്തെ അറിയുന്നവനായിരിക്കണം യഥാര്‍ത്ഥ മതവിശ്വാസിയെന്നും സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി സെക്രട്ടറി എം.ടി മനാഫ് മാസ്റ്റര്‍ പറഞ്ഞു. മക്കയിലെയും മദീനയിലെയും പ്രവാചക ജീവിതം ഇത് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ജിദ്ദ ഇസ്ലാഹി സെന്റര്‍ ഓര്‍ഗനൈസേഷന്‍ വിഭാഗം സംഘടിപ്പിച്ച പഠന ക്യാമ്പില്‍ 'നവോത്ഥാനത്തിന്റെ നാള്‍വഴികള്‍' എന്ന വിഷയം അവതരിപ്പിച്ച്...