
ജിദ്ദ: സ്‌നേഹസൗഹൃദബന്ധങ്ങളെ മതജാതി ചിന്തകള്‍ക്കതീതമായി വളര്‍ത്തിയെടുത്തതാണ് കേരളീയസമൂഹത്തിന്റെ മുതല്‍ക്കൂട്ടെന്നും അത് തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമമായി ലൗ ജിഹാദ് ആരോപണങ്ങളെ കാണണമെന്നും പ്രമുഖ പണ്‌ഢിതനും ചിന്തകനുമായ സി.എം. മൗലവി ആലുവ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നല്‍കിയ സ്വികരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു ബഹുസ്വര സമൂഹത്തിനുണ്ടായിരിക്കേണ്ട സാംസ്‌കാരിക അവബോധത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഇത്തരം പ്രചാരണങ്ങളെ അവഗണിക്കുന്നതിന് പകരം അവക്ക് അമിത വാര്‍ത്താപ്രാധാന്യം നല്‍കുവാനുളള ചില മാധ്യമങ്ങളുടെ...