
കോഴിക്കോട്: ഒ ബി സിക്കകത്തെ നാലര ശതമാനം ന്യൂനപക്ഷ സംവരണത്തിന് സാമ്പത്തിക മാനദണ്ഡം കൊണ്ടുവരാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മുസ്‌ലിംകളുടെ ദേശീയ നിലവാരം വെച്ചു നോക്കുമ്പോള്‍ അവര്‍ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ ദലിത് സമൂഹത്തേക്കാള്‍ പിന്നാക്കമാണെന്ന് സച്ചാര്‍-രംഗനാഥ മിശ്ര കമ്മിഷനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സാമ്പത്തിക സംവരണമല്ല, ജനസംഖ്യാനുപാത സംവരണമാണ് വേണ്ടത്.
പല ഉന്നത തസ്തികകളിലും അര്‍ഹരായ...