
ജിദ്ദ: ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസത്തെ ഖുര്‍ആനുമായുള്ള ബന്ധത്തിലൂടെ സാര്‍ത്ഥകമാക്കാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ മുഖ്യ പ്രബോധകന്‍ എം അഹ്‌മദ് കുട്ടി മദനി ഉല്‍ബോധിപ്പിച്ചു. ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ‘അഹ്ലന്‍ റമദാന്‍’ പഠന ക്യാമ്പില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലെ ആധുനികവും പൌരാണികവുമായ സാഹിത്യ കൃതികള്‍ താരതമ്യം ചെയ്താല്‍ ഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാനാവും. എന്നാല്‍ അറബി ഭാഷയില്‍ നിപുണരായ ജൂത, ക്രൈസ്തവ ഭാഷാ പണ്ഡിതന്മാര്‍ക്ക് പോലും പതിനാല് നൂറ്റാണ്ടുകള്‍ക്ക് ശേഷവും ഭാഷയില്‍ ചെറിയ ന്യൂനത പോലും...