Tuesday, May 31, 2011

എം.എസ്.എം. സമ്മേളനം നടത്തി

മമ്പാട്: എം.എസ്.എം. മമ്പാട് പഞ്ചായത്ത് സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് ജലീല്‍ മാമാങ്കര, മുസ്തഫ മൗലവി അകമ്പാടം, ആരിഫ് കാട്ടുമുണ്ട, അമീന്‍ നസ്വീഹ് എന്നിവര്‍ പ്രസംഗിച്...
Read More

Monday, May 30, 2011

QLS സംസ്ഥാന സംഗമത്തിന് ഉജ്ജ്വല സമാപനം

കൊച്ചി : ഐ എസ് എമ്മിന്‍റെ കീഴിലുള്ള ഖുര്‍ആന്‍ ലേര്‍ണിംഗ് സ്കൂളുകളുടെ സംസ്ഥാനതല സംഗമത്തിന് ഉജ്വല സമാപനം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ സംഗമിച്ച സംഗമം വിഷയവൈവിധ്യം കൊണ്ടും പ്രതിനിധികളുടെ ആധിക്യംകൊണ്ടും ശ്രദ്ധേയമായി. പ്രവാചകന്‍ മാനവരാശിക്ക് സമര്‍പ്പിച്ച വിശുദ്ധ ഖുര്‍ആനും തിരുചര്യയും വളച്ചൊടിച്ചു സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രവണതകള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നു QLS സംഗമം അഭിപ്രായപ്പെട്ടു. മതത്തില്‍ അന്ധവിശ്വാസം കലര്‍ത്താന്‍ യാഥാസ്ഥിക പണ്ഡിതര്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്....
Read More

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സര്‍ഗമേള നടത്തി

അല്‍ഖോര്‍:നല്ല ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി കുടുംബ ജീവിതം നന്മയില്‍ കെട്ടിപ്പടുക്കാന്‍ ഓരോ രക്ഷിതാവും വളരെയധികം ശ്രദ്ധിക്കണമെന്നും തിന്മകള്‍ അധികരിച്ച ആധുനിക കാലഘട്ടത്തില്‍ ജീവിക്കുന്ന സന്താനങ്ങളെ നന്മയുടെ പാതയിലൂടെ വഴി നടത്തുന്നതിന് മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയായി ജീവിക്കണമെന്നും ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ അല്‍ ഖോര്‍ യൂണിറ്റ് സംഘടിപ്പിച്ച സര്‍ഗമേള- 2011 അഭിപ്രായപ്പെട്ടു. സര്‍ഗമേള ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യാതിഥിയായിരുന്നു....
Read More

കേശവാണിഭം: പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം

കോഴിക്കോട്: പ്രവാചക കേശത്തിന്റെ പേരില്‍ തട്ടിപ്പിനിറങ്ങിയവര്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഐ.എസ്.എം. ജില്ലാ സമിതി സംഘടിപ്പിച്ച 'കേശവാണിഭത്തിനെതിരെ നവോത്ഥാന സദസ്സ്' അഭിപ്രായപ്പെട്ടു. ഇസ്‌ലാമിന്റെ വിശ്വാസമൗലികതയെ ചോദ്യം ചെയ്യുന്ന ഈ നടപടി മുസ്‌ലിം സമൂഹം അംഗീകരിക്കില്ലെന്ന് ഐ.എസ്.എം. ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് മുജീബുറഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് മുര്‍ഷിദ് പാലത്ത് അധ്യക്ഷത വഹിച്ചു. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, ഒ. അബ്ദുള്ള, ജാബിര്‍ അമാനി, സി. മരക്കാരുട്ടി, ഫൈസല്‍ നന്മണ്ട, ഇ.കെ....
Read More

Friday, May 27, 2011

സി.ഐ.ഇ.ആര്‍. മദ്രസ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: കെ.എന്‍.എമ്മിന്റെ വിദ്യാഭ്യാസ വിഭാഗമായ കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (സി.ഐ.ഇ.ആര്‍) 2010-11 വര്‍ഷത്തെ അഞ്ച്, ഏഴ് ക്ലാസുകളുടെ മദ്രസാ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം ക്ലാസില്‍ 87ശതമാനവും ഏഴാം ക്ലാസില്‍ 90ശതമാനവും വിദ്യാര്‍ഥികള്‍ വിജയിച്ചു. കേരളത്തിന് പുറത്ത് ദുബായ്, ഫുജൈറ, അലഐന്‍, അബുദാബി, ഒമാന്‍, ജിദ്ദ, റിയാദ്, ജുബൈല്‍ തുടങ്ങിയ ഗള്‍ഫ് മേഖലയിലെ സെന്ററുകളില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളും വിജയം വരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 10വരെയാണ്. പരീക്ഷാഫലം 0495...
Read More

Thursday, May 26, 2011

QLS സംസ്ഥാന സംഗമം മെയ്‌ 29ന് എറണാകുളത്ത്

കൊച്ചി : 'ഖുര്‍ആന്‍ മോക്ഷത്തിന്' എന്ന പ്രമേയവുമായി ISM സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ സംസ്ഥാന സംഗമം 2011 മെയ്‌ 29ന് എറണാകുളം ടൌണ്‍ഹാളില്‍ നടക്കും.രാവിലെ 9.30ന് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് സംഗമം ഉദ്ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിഡണ്ട്‌ മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം എല്‍ എ മുഖ്യാതിഥിയായി പങ്കെടുക്കും. യുവത പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം ജില്ലാ കലക്ടര്‍ ഷെയ്ക്ക് പരീത് നിര്‍വഹിക്കും. ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍,...
Read More

Wednesday, May 25, 2011

MSM മോറല്‍ ഡേ സംഘടിപ്പിച്ചു

എടവണ്ണ: 'വേനലവധിക്ക് നന്‍മയുടെ നേര്‍വഴി' എന്ന പ്രമേയത്തില്‍ പത്തപ്പിരിയത്ത് എം.എസ്.എം തണല്‍ മോറല്‍ ഡേ സംഘടിപ്പിച്ചു. പത്തപ്പിരിയം ജി.എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങ് ആകാശവാണി ആര്‍ട്ടിസ്റ്റ് സി.ടി.എ. റസാഖ് ഉദ്ഘാടനംചെയ്തു. എം.എസ്.എം പ്രസിഡന്റ് എം. റഷാദ് അധ്യക്ഷത വഹിച്ചു.എം.ജി.എം മുന്‍ ജില്ലാ പ്രസിഡന്റ് വി. ചിന്ന, കെ.എന്‍.എം സെക്രട്ടറി വി. മുഹമ്മദ്, വി.പി. ഫവാദ്, എം.പി. ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു. മന്‍സൂര്‍ ഒതായി, അയൂബ് അരീക്കോട്, കെ.എം. റഷീദ് എന്നിവര്‍ ക്ലാസെടുത്...
Read More

Tuesday, May 24, 2011

കെ.എന്‍.എം തൃശൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു

തൃശൂര്‍: 'അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നവോത്ഥാന മുന്നേറ്റം' എന്ന പ്രമേയവുമായി കെ.എന്‍.എം, ഐ.എസ്.എം, എം.എസ്.എം, എം.ജി.എം ജില്ലാകമ്മിറ്റികള്‍ സംയുക്തമായി വടൂക്കര ശബാബ് നഗറില്‍ സംഘടിപ്പിച്ച തൃശൂര്‍ ജില്ലാ മുജാഹിദ് സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാ സെക്രട്ടറി കെ.അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കെ.എന്‍ എം സെക്രട്ടറി അബൂബക്കര്‍ നന്മണ്ട, ശഫീഖ് അസ്‌ലം, അബ്ദുല്ലത്തീഫ് കരിമ്പിലാക്കല്‍, താജുദ്ദീന്‍ സ്വലാഹി, അബ്ദുല്ലത്തീഫ് ഫാറൂഖി എന്നിവര്‍ പ്രസംഗിച്ചു. ദഅ്‌വസമ്മേളനം കേരള ജംഇയ്യത്തുല്‍...
Read More

പീസ്, മൊബൈല്‍ കരിയര്‍ കൗണ്‍സലിംഗ്

പീസ്, മൊബൈല്‍ കരിയര്‍ കൗണ്‍സലിംഗ്  സംവിധാനം ആരംഭിച്ചു.plus-2,sslc ക്കുശേഷം എന്ത് ?,തൊഴില്‍ മേഖലകള്‍ ? 9447255717,9447631876 ബന്ധപ്പെടുക...
Read More

Monday, May 23, 2011

KNM കാമ്പയിന്‍ നടത്തി

കാസറഗോഡ് : കെ എന്‍ എം തെക്കില്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ കാസറഗോഡ് തെക്കില്‍ ഫെറിയില്‍ KNM കാമ്പയിന്‍ 'അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കുമെതിരെ' സംഘടിപ്പിച്ചു. ISM ജില്ലാ സെക്രട്ടറി അബൂബക്കര്‍ മാക്കോട് അധ്യക്ഷത വഹിച്ചു. സാബിക്ക് പുല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ പട്ല നന്ദി പറഞ്...
Read More

MGM റിലീജ്യസ് ക്യാമ്പ് സമാപിച്ചു

തിരൂര്‍: എം.ജി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താനൂര്‍ എം.ടി.ക്യു കോളേജില്‍ നടന്ന പെണ്‍കുട്ടികള്‍ക്കുള്ള ദശദിന റിലീജ്യസ് റസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു. സമാപനച്ചടങ്ങ് എം.ജി.എം സംസ്ഥാനപ്രസിഡന്റ് ഖദീജ നര്‍ഗീസ് ഉദ്ഘാടനംചെയ്തു. റസിയാബി അധ്യക്ഷത വഹിച്ചു. സി.എം. അസ്മ താനൂര്‍, ഉബൈദുല്ല താനാളൂര്‍, ടി.പി. സഗീറലി, എം.ടി. അബ്ദുല്‍ അസീസ്, എം.ടി. ലീന, ഫാത്തിമക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. എം.ടി. വഹീദ സമ്മാനദാനം നടത്...
Read More

MSM ജില്ലാമോറല്‍ സ്കൂള്‍ സംഗമം സമാപിച്ചു.

നന്മയുടെ നവോത്ഥാന നായകരാവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് MSM ജില്ലാമോറല്‍ സ്കൂള്‍ സംഗമം സമാപിച്ചു.പരപ്പനങ്ങാടി കെട്ടുങ്ങല്‍ കടപ്പുറത്ത് നടന്ന ബാല സംഗമം അബ്ദുറഹ്മാന്‍ രണ്ടത്താണി MLA ഉല്‍ഘാടനം ചെയ്ത...
Read More

Sunday, May 22, 2011

മുജാഹിദ് പ്രസ്ഥാനം കാലഘട്ടത്തിന്റെ നിയോഗം-ഐ.പി.പോള്‍

തൃശ്ശൂര്‍ ജില്ലാ മുജാഹിദ് സമ്മേളനം മേയര്‍ ഐ.പി.പോള്‍ ഉദ്ഘാടനം ചെയ്യുന്നു തൃശ്ശൂര്‍:അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കുമെതിരെ കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കിയത് മുജാഹിദ് പ്രസ്ഥാനമാണെന്നും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരിലുള്ള പ്രസ്ഥാനത്തിന്റെ നിലപാടുകളും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതര സംഘടനകള്‍ക്ക് മാതൃകയാണെന്നും അതുകൊണ്ടു തന്നെ മുജാഹിദ് പ്രസ്ഥാനം കാലഘട്ടത്തിന്റെ നിയോഗമാണെന്നും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എ.പി.പോള്‍ അഭിപ്രായപ്പെട്ടു.     'അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ...
Read More

ക്യു.എല്‍.എസ്. വിജ്ഞാനോത്സവം കോഴിക്കോട് സൗത്ത് ചാമ്പ്യന്മാര്‍

കോഴിക്കോട്: ഐ.എസ്.എം. സംസ്ഥാന സമിതിക്ക് കീഴിലുള്ള ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ സാഹിത്യരചനാമത്സരത്തില്‍ കോഴിക്കോട് സൗത്ത് ജില്ലാ ചാമ്പ്യന്മാരായി. മലപ്പുറം വെസ്റ്റ് ജില്ല രണ്ടാംസ്ഥാനവും മലപ്പുറം ഈസ്റ്റ് മൂന്നാംസ്ഥാനവും നേടി. മത്സരങ്ങള്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു.ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ക്യു.എല്‍.എസ്. കണ്‍വീനര്‍ അബ്ദുസലാം മുട്ടില്‍, കെ.എന്‍.എം. ജില്ലാ സെക്രട്ടറി സി.മരക്കാരുട്ടി, എം.എസ്.എം. സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ കോട്ടയ്ക്കല്‍, ഐ.എസ്.എം. സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, ഹൈദര്‍...
Read More

MSM ഇസ്‌ലാമിക് മെഡിക്കല്‍പ്രദര്‍ശനം തുടങ്ങി

നിലമ്പൂര്‍: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം) സംഘടിപ്പിച്ച ഇസ്‌ലാമിക് മെഡിക്കല്‍ പ്രദര്‍ശനം പി.വി. അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ഹസീഫ്. പി.എ. അധ്യക്ഷത വഹിച്ചു. സലിം സുല്ലമി. സി, അബൂബക്കര്‍ മദനി, ഷഫീഖ് അസ്‌ലം, ഡോ. വി.പി. ഷൗക്കത്ത്, പി.വി. അബ്ദുള്‍ ലത്തീഫ്, പി. അഹമ്മദ്, പി.എം. ഉസ്മാനലി, പി.കെ. അന്‍ഷദ് എന്നിവര്‍ പ്രസംഗിച്ചു. പ്രദര്‍ശനം തിങ്കളാഴ്ച സമാപിക്ക...
Read More

Saturday, May 21, 2011

സ്ത്രീധനവിരുദ്ധ സംഗമം നടത്തി

കോഴിക്കോട് : ഐ.എസ്.എം. ബേപ്പൂര്‍ മണ്ഡലം സമിതി 'സ്ത്രീധന വിരുദ്ധസംഗമം' നടത്തി. കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി കെ.പി.സക്കറിയ ഉദ്ഘാടനം ചെയ്തു. എന്‍.പി.മുഹമ്മദ്‌കോയ, സി.മരക്കാരുട്ടി, ഫൈസല്‍ നെന്‍മണ്ട, മൊയ്തീന്‍കുട്ടിഹാജി, കോയ മാത്തോട്ടം എന്നിവര്‍ സംബന്ധിച്...
Read More

ഐ.എസ്.എം. ഏറണാകുളം ജില്ലാ ബധിരസംഗമം നാളെ

കൊച്ചി: ഐ.എസ്.എം. സംസ്ഥാന കമ്മിറ്റി മെയ് 29ന് എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന QLS സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐ.എസ്.എം. ജില്ലാ ബധിരസംഗമം മെയ് 22ന് രാവിലെ 10 മുതല്‍ എറണാകുളം ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംഗമം ഐ.എസ്.എം. ജില്ലാ സെക്രട്ടറി എം.കെ. ശാക്കീര്‍ ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 97478703...
Read More

Friday, May 20, 2011

MSM ഇസ്‌ലാമിക് മെഡിക്കല്‍ പ്രദര്‍ശനം നിലമ്പൂരില്‍

നിലമ്പൂര്‍: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം) സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് മെഡിക്കല്‍ പ്രദര്‍ശനം വെള്ളിയാഴ്ച മുതല്‍ നിലമ്പൂര്‍ ടൗണില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആധുനിക വൈദ്യശാസ്ത്രരംഗത്തെ നൂതനമായ കണ്ടെത്തലുകളും വിശുദ്ധ ഖുര്‍ആനിലെ ദൈവിക വചനങ്ങളും വിശകലനംചെയ്ത് പഠിക്കാവുന്ന വിധത്തിലാണ് പ്രദര്‍ശനം ക്രമീകരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് എട്ടുവരെ നടക്കുന്ന പ്രദര്‍ശനം 23ന് സമാപിക്കും. പ്രവേശനം സൗജന്യമായിരിക്കും. പത്രസമ്മേളനത്തില്‍ പി.വി. അബ്ദുള്‍ലത്തീഫ്, പി.എ. ഫസീഹ്, അന്‍ഷദ് പി.കെ, അര്‍ഷിദ് പി.കെ,...
Read More

നിയമോപദേശ വേദി ഇന്ന്

അബൂദാബി : യു എ ഇയിലെ ജീവിത വ്യവഹാരവുമായി ബന്ധപ്പെട്ടു പ്രവാസികള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ട തുമായ സുപ്രധാന നടപടി ക്രമങ്ങളും അവയുടെ നിയമ വശങ്ങളും പഠിക്കുന്നതിനായി അബൂദാബി ഇസ്ലാഹി സെന്റെര്‍ ഒരുക്കുന്ന 'നിയമോപദേശ വേദി' 2011 മെയ്‌ 20 വെള്ളിയാഴ്ച വൈകുന്നേരം 5 .30 മുതല്‍ രാത്രി 8 .൩൦ വരെ നജ്ദ സ്ട്രീറ്റിലെ ഇസ്ലാഹി സെന്റെര്‍ ഓടിറ്റൊരിയത്തില്‍ നടക്കും. ഹുസൈന്‍ ആദ്യശ്ശേരി, അബ്ദുല്‍ റസാക്ക് അന്‍സാരി, നസീര്‍ ഫാറൂഖി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 -6743233, 055 6552386 എന്നീ നമ്പറുകളില്‍ ബന്ധപ്പെട...
Read More

MSM മോറല്‍ സ്കൂള്‍ സംഗമം-2011

മലപ്പുറം ജില്ലയിലെ മുഴുവന്‍ കുട്ടികളുടെയും പഠന വിനോദ കൂട്ടായ്ന,പരപ്പനങ്ങാടി കെട്ടുങ്ങല്‍ കടപ്പുറത്ത് സംഘടിപ്പിക്കുന്നു.മെയ് 22 ഞായര്‍ 9AM-5PM വരെ നടക്കുന്ന സംഗമത്തില്‍ പ്രമുഖര്‍ പ്രസംഗിക്ക...
Read More

മുജാഹിദ് കുടുംബസംഗമം 22ന്

എറണാകുളം : 'ഖുര്‍ആന്‍ മോക്ഷത്തിന്' എന്ന പ്രമേയവുമായി ഐ.എസ്.എം. സംസ്ഥാന സമിതി മെയ് 29ന് എറണാകുളത്ത് നടത്തുന്ന ഖുര്‍ആന്‍ ലേണിംഗ് സംസ്ഥാന സംഗമത്തിന്റെ ഭാഗമായി കാഞ്ഞിരമറ്റത്ത് മുജാഹിദ് കുടുംബസംഗമം നടത്തും. 22ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാഞ്ഞിരമറ്റം ശബാബ് നഗറില്‍ നടക്കുന്ന സംഗമത്തില്‍ കെ.എന്‍.എം. ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഹസ്സന്‍ കീച്ചേരി അധ്യക്ഷതവഹിക്കും. കെ.എന്‍.എം. ദക്ഷിണ കേരള കമ്മിറ്റി പ്രസിഡന്റ് വി. മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്യ...
Read More

തൃശൂര്‍ ജില്ലാ മുജാഹിദ് സമ്മേളനം 22 നു

തൃശ്ശൂര്‍: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) സംസ്ഥാന കാമ്പയിന്റെ ഭാഗമായി ജില്ലാ സമ്മേളനം മെയ് 22 രാവിലെ 9ന് വടൂക്കര ശബാബ് നഗറില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികളായ കെ.എ. അബ്ദുല്‍ ഹസീബ് മദനി, പി.കെ. അബ്ദുല്ല, സാബിര്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പത്രസമ്മേളനത്തിലറിയിച്ചു. മേയര്‍ ഐ.പി. പോള്‍ ഉദ്ഘാടനം ചെയ്യും. സി. മുഹമ്മദ് സലിം സുല്ലമി, പി.എം.എ. ഗഫൂര്‍, ഷിഹാബുദ്ദീന്‍ അന്‍സാരി, കെ.എ. അബ്ദുല്‍ ഹസീബ് മദനി, സല്‍മ അന്‍വാരിയ്യ എന്നിവര്‍ ക്ലാസ്സുകളെടുക്കും. സമാപനസമ്മേളനം അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്...
Read More

Thursday, May 19, 2011

സര്‍ഗമേള നാളെ, ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും

അല്‍ഖോര്‍: അല്‍ഖോര്‍ നാഷണല്‍ ഇസ്‌ലാഹീ മദ്രസാ സര്‍ഗമേള വെള്ളിയാഴ്ച അല്‍ഖോറിലെ അബ്ദുള്ള ബിന്‍ അലി അല്‍ മിസ്‌നദ് പ്രിപ്രേറ്ററി സ്‌കൂളില്‍വെച്ച് ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. ഗവ. ആര്‍ട്‌സ് കോളേജ് കോഴിക്കോട് സ്റ്റാറ്റിസ്റ്റിക് വിഭാഗം മേധാവി ഡോ. സെഡ്. എ. അഷറഫ് 'നല്ല രക്ഷാകര്‍ത്താവ്നല്ല കുടുംബം,നല്ല സമൂഹം' എന്ന വിഷയത്തില്‍ ക്ലാസെടുക്കും. തുടര്‍ന്ന് മദ്രസാ വിദ്യാര്‍ഥികളുടെ കലാവൈജ്ഞാനിക പ്രകടനങ്ങള്‍ നടക്ക...
Read More

Wednesday, May 18, 2011

ഇസ്‌ലാമിക് സെമിനാര്‍: ഇന്‍ഡോ-അറബ് പരിസ്ഥിതി ഗവേഷകര്‍ പങ്കെടുക്കും

ദുബായ്: 'അതിജീവനത്തിനു പ്രകൃതിയിലേക്ക്' എന്ന സന്ദേശത്തില്‍ ജൂണ്‍ മൂന്നിനു ദുബായില്‍ നടക്കുന്ന കേരള ഇസ്‌ലാമിക് സെമിനാറില്‍ ഇന്ത്യയിലും ഗള്‍ഫ് മേഖലയിലുമുള്ള പരിസ്ഥിതി ഗവേഷക പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ദുബായ് ഖിസ്സൈ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള അല്‍ഹസന്‍ സ്‌കൂളില്‍ രാവിലെ ഒന്‍പതിനു പരിപാടി ആരംഭിക്കും. ഉദ്ഘാടന സെക്ഷന്‍, കുടുംബ സദസ്സ്, പഠനസെക്ഷന്‍, സമാപന സമ്മേളനം എന്നിങ്ങനെ നാല് സെക്ഷനുകളായാണ് സെമിനാര്‍ ഒരുക്കിയത്. വിദ്യാര്‍ഥികളില്‍ പ്രകൃതി സൗഹൃദ സമീപനം വളര്‍ത്തി കൊണ്ടു വരാനായി സെമിനാറിനോട് അനുബന്ധിച്ച് ചിത്രരചനാ മത്‌സരം സംഘടിപ്പിക്കും....
Read More

PEACE LDC MODEL EXAM 2011

...
Read More

ജില്ലാ സമ്മേളന പ്രചരണയോഗം നടത്തി

  എ.താജുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു         പി.എം എ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു കൊടുങ്ങല്ലൂര്‍.അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കു മെതിരെ നവോത്ഥാന മുന്നേറ്റം എന്ന പ്രമേയവുമായി കെന്‍എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി.മെയ് 22ന് ത്യശൂരിന്‍നടക്കുന്ന ജില്ലാ സമ്മേളനപ്രചരണാര്‍ത്ഥം ആമണ്ടൂര്‍ ശാഖ സംഘടിപ്പിച്ച പൊതുയോഗം ഐസ്എം ജില്ലാ വൈസ് പ്രസിഡന്റ് എ.താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു.പി.എം.എ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി.ക.സലാം അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.കെ.ആസാദ് സ്വാഗതവും മുസാന്‍...
Read More

അഴിമതിക്കും ലഹരിക്കുമെതിരെ ജനകീയകൂട്ടായ്മ അനിവാര്യം -കെ.എന്‍.എം.

തിക്കോടി: അഴിമതിക്കും ലഹരിക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ജനകീയസമരം ആവശ്യമാണെന്ന് തിക്കോടിയില്‍ സംഘടിപ്പിച്ച ധര്‍മവിചാരസദസ്സില്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി അഭിപ്രായപ്പെട്ടു. കമ്പോളവത്കരിക്കപ്പെടുന്ന ആത്മീയതക്കെതിരായി വിശ്വാസികള്‍ അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.പരിപാടിയില്‍ പി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ദി ട്രൂത്ത് ഡയറക്ടര്‍ ജാബിര്‍ അമാനി, ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് നൗഷാദ് കുറ്റിയാടി, മമ്മൂട്ടി മുസ്‌ല്യാര്‍, മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ കെ.എന്‍.എം സംസ്ഥാനസെക്രട്ടറി...
Read More

Tuesday, May 17, 2011

മങ്കഫ് കുടുംബസംഗമം മെയ് 18 ന്

കുവൈത്ത്: മങ്കഫ് കുടുംബസംഗമം ഐ.ഐ.സി. കുവൈത്ത് അബൂഹലീഫ യൂനിറ്റ് സംഘടിപ്പിക്കുന്ന കുടുംബ സംഗമം മെയ് 18 ന് ബുധന്‍ വൈകു 7 ന് മങ്കഫ് ഓഡിറ്റോറിയത്തില്‍ നടക്കും. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, പിടി വീരാന്‍കുട്ടി സുല്ലമി എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും. സ്തീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 55046236, 99216...
Read More

Monday, May 16, 2011

തിരൂരങ്ങാടിയില്‍ KNM ബഹുജന സംഗമം നടത്തി

തിരൂരങ്ങാടി: വിശ്വാസ ചൂഷണങ്ങള്‍വഴി സ്വയം ആള്‍ദൈവങ്ങളായി അവതരിക്കാനുള്ള പുരോഹിതന്മാരുടെ ഗൂഢതന്ത്രങ്ങളെ ചെറുക്കാന്‍ ബഹുജന കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് തിരൂരങ്ങാടി മണ്ഡലം കെ.എന്‍.എം ബഹുജനസംഗമം അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതയ്ക്കുമെതിരെ നവോത്ഥാനമുന്നേറ്റം എന്ന കെ.എന്‍.എം സംസ്ഥാനകാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം സംസ്ഥാന ജനറല്‍സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി ഉദ്ഘാടനംചെയ്തു.അബ്ദുല്‍ലത്തീഫ് കരുമ്പുലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പി. മുഹമ്മദലി അധ്യക്ഷതവഹിച്ചു. സി.എന്‍. അബ്ദുന്നാസര്‍ മദനി, പി.എം.എ. അസീസ്, എം.ടി. അയൂബ് എന്നിവര്‍...
Read More

പാലക്കാട് ജില്ലാ QLS സംഗമം സമാപിച്ചു

പാലക്കാട് ജില്ല Q L S സംഗമം K J U ട്രഷറർ ഈസ മദനി ഉദ്ഘാടനം ചെയ്യുന്നു പട്ടാമ്പി: ഐ.എസ്.എം. സംസ്ഥാന സമിതിയുടെ കീഴിലുള്ള ഖുര്‍ ആന്‍ ലേണിങ്‌സ്‌കൂളിന്റെ ജില്ലാസംഗമം പട്ടാമ്പി കാര്‍ഷിക ഗ്രാമവികസനബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷറര്‍ എ.കെ.ഈസ ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ് ഫാറൂഖി കെ പി അബ്ദുർ‌റഹ്മാൻ സുല്ലമി ഇബ്‌റാഹീം ബുസ്താനി കെ മുഹമ്മദ് ഫാറൂഖി, മുഹമ്മദലി മിശ്‌കാത്തി, കെ പി അബ്ദുള്‍റഹ്മാന് സുല്ലമി‍, കെ പി ഇബ്രാഹിം ബുസ്താനി, പി അബ്ദുസ്സലഫി എന്നിവര്‍ വിവിധവിഷയങ്ങളില്‍ പ്രഭാഷണംനടത്തി. S S L C പരീക്ഷയില്‍ എല്ലാ...
Read More

Sunday, May 15, 2011

ആയിരങ്ങളെ സാക്ഷിയാക്കി 22 പേർ ദാമ്പത്യ ജീവിതത്തിലേക്ക്

മങ്കട: സ്‌നേഹം നിറഞ്ഞ പ്രാര്‍ത്ഥനകളുടെ സായാഹ്നത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി 11 യുവ മിഥുനങ്ങള്‍ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചു. മങ്കട ഹൈസ്‌കൂള്‍ മൈതാനിയില്‍ ഐ എസ് എമ്മിന് കീഴിലുള്ള യൂണിറ്റി ഫാമിലി സെല്ലാണ് 22 യുവതീയുവാക്കളുടെ വിവാഹത്തിന് വേദിയൊരുക്കിയത്. വിവാഹം ആര്‍ഭാടങ്ങളുടെയും ധൂര്‍ത്തിന്റെയും രംഗമാകുന്ന കാലത്ത് ലാളിത്യത്തിന്റെ മനോഹാരിതയോടെയാണ് ഐ എസ് എം  സമൂഹ വിവാഹ വേദിയില്‍ സ്ത്രീധനരഹിത വിവാഹം നടന്നത്. മൗലവി ശഫീഖ് അസ്‌ലം ഖുതുബ നിര്‍വ്വഹിച്ചു. ടി.എ. അഹമ്മദ് കബീര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉമ്മര്‍ അറക്കല്‍ ഐ.എസ്.എം....
Read More

Saturday, May 14, 2011

കൊടുങ്ങല്ലൂര്‍ മണ്ഡലം എം.ജി.എം സമ്മേളനം സംഘടിപ്പിച്ചു

കൊടുങ്ങല്ലൂര്‍ മണ്ഡലം എം.ജി.എം സമ്മേളനം സല്‍മ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്യുന്നു. കൊടുങ്ങല്ലൂര്‍.അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മ്മികതക്കുമെതിരെ നവോത്ഥാന മുന്നേറ്റം എന്ന പ്രമേയവുമായി കെ.എന്‍.എം.സംസ്ഥാനവ്യാപകമായി നടത്തുന്ന ക്യാംപയ്‌ന്റെ ഭാഗമായി എം.ജി.എം.കൊടുങ്ങല്ലൂര്‍ മണ്ഡലം സംഘടിപ്പിച്ച സമ്മേളനം സല്‍മ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്തു.എ.അബ്ദുല്‍ ഹസീബ് മദനി,ശിഹാബുദ്ധീന്‍ അന്‍സാരി,ഇക്ബാല്‍ ബുസ്താനി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളിലായി കഌസെടുത്തു.ഹാജറ സിദ്ധീക്ക് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സുനിത താജുദ്ദീന്‍ സ്വാഗതവും അസ്മാബി റഹ്മത്തലി നന്ദിയും പറഞ്ഞു...
Read More

മലപ്പുറം ഈസ്റ്റ്‌ ജില്ല സമ്മേളനത്തിന്‌ പ്രൗഢസമാപനം

മഞ്ചേരി: ആത്മീയവാണിഭത്തിനും അന്ധവിശ്വാസ പ്രചാരണങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ പോരാട്ടത്തിന്‌ ആഹ്വാനം ചെയ്‌ത്‌ കൊണ്ട്‌ മലപ്പുറം ഈസ്റ്റ്‌ ജില്ലാ സമ്മേളനത്തിന്‌ പ്രൗഢ സമാപനം. അന്ധവിശ്വാസങ്ങള്‍ക്കും, അധാര്‍മികതയ്‌ക്കുമെതിരെ നവോത്ഥാന മുന്നേറ്റം എന്ന പ്രമേയവുമായി നടന്ന സമ്മേളനം ജില്ലയിലെ മുജാഹിദ്‌ ചരിത്രത്തിലെ അവിസ്‌മരണീയ അധ്യായമായി.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഒഴുകിയെത്തിയ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വന്‍ജനാവലി മേലാക്കം തൗഹീദ്‌ നഗരിയെ ജനസാഗരമാക്കി. സമാപന സമ്മേളനം കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ ഉദ്‌ഘാടനംചെയ്‌തു. എന്‍ഡോസള്‍ഫാന്‍...
Read More

ആത്മീയവാണിഭം: മതവിഭാഗങ്ങളുടെ യോജിച്ച മുന്നേറ്റം അനിവാര്യം -കണ്ണൂര്‍ ജില്ലാ മുജാഹിദ്‌ സമ്മേളനം

കണ്ണൂര്‍: വളര്‍ന്നുവരുന്ന ആത്മീയ വാണിഭ സംസ്‌കാരത്തില്‍ നിന്ന്‌ മതവിശ്വാസികളെ മോചിപ്പിക്കാന്‍ എല്ലാ വിഭാഗം മതങ്ങളുടെയും സംഘടിത മുന്നേറ്റം അനിവാര്യമാണെന്ന്‌ ആവശ്യപ്പെട്ട്‌ കണ്ണൂര്‍ ജില്ലാ മുജാഹിദ്‌ സമ്മേളനം സമാപിച്ചു. മതത്തെ കച്ചവടവത്‌കരിക്കുന്നത്‌ ഒരു മതവും അംഗീകരിക്കുന്നില്ല. ആത്മീയ വാണിഭക്കാര്‍ മതത്തിന്റെ രക്ഷാകവചം തീര്‍ക്കുന്നത്‌ ചെറുക്കണം. പ്രവാചകന്റെ മുടിയുടെ പേരുപറഞ്ഞ്‌ വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവരെ സര്‍വശക്തിയുമുപയോഗിച്ച്‌ പ്രതിരോധിക്കണം. പ്രവാചകന്റെ മുടിയുടെ പേരില്‍ പുണ്യം വിറ്റ്‌ കാശാക്കുന്നത്‌ പ്രവാചകനോടും മുസ്‌ലിംകളോടും...
Read More

ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നവരെ കരുതിയിരിക്കണം -എം ഐ ഷാനവാസ്‌

കല്‌പറ്റ: ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ശ്വവത്‌കരിച്ച്‌ സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന കുത്സിതശക്തികളെ കരുതിയിരിക്കണമെന്ന്‌ എം ഐ ഷാനവാസ്‌ എം പി പറഞ്ഞു. ജില്ലാ മുജാഹിദ്‌ സമ്മേളനത്തിന്റെ പഠന ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മത-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നവോത്ഥാനത്തിന്റെ മുന്നില്‍ നടന്ന ശില്‌പികളെ വിസ്‌മരിക്കാനാവില്ല. സമൂഹത്തിന്റെ മനസ്സുനിറഞ്ഞ്‌ അജണ്ടകള്‍ തയ്യാറാക്കി പരിവര്‍ത്തനത്തിന്റെ പാതയൊരുക്കുന്ന മുജാഹിദ്‌ പ്രസ്ഥാനം മാതൃകയാണ്‌. ബഹുമത സമൂഹത്തില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വക്താക്കളായി ജീര്‍ണതകള്‍ക്കെതിരെ...
Read More

`വെളിച്ചം' -ഫലം പ്രഖ്യാപിച്ചു

കടലുണ്ടി: ശാഖ ഐ എസ്‌ എം സംഘടിപ്പിക്കുന്ന `വെളിച്ചം' ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷയുടെ പതിനാലാമത്‌ ഫലം പ്രഖ്യാപിച്ചു. ജാസ്‌മിന്‍ കബീര്‍ (നടക്കാവ്‌), കെ ടി ഖദീജ (കുണ്ടുങ്ങല്‍), സുബൈദ ഖാദര്‍ (കരുവമ്പ്രം) എന്നിവര്‍ ആദ്യ സ്ഥാനങ്ങള്‍ നേടി. ജില്ലാ തല വിജയികള്‍: ജസീറ മൊയ്‌തീന്‍കോയ കല്ലായി (കോഴിക്കോട്‌), കെ നുസ്‌റ കോക്കൂര്‍ (മലപ്പുറം), ഖമര്‍ജാന്‍ തെക്കില്‍ഫെറി (കാസര്‍ഗോഡ്‌), കെ പി സുബൈദ (കണ്ണൂര്‍), റഹ്‌മത്ത്‌ അസീസ്‌ പിണങ്ങോട്‌ (വയനാട്‌), സൈനബ കല്ലേക്കാട്‌ (പാലക്കാട്‌), ഹസീന ഹഫീസ്‌ കോതപ്പറമ്പ്‌ (തൃശൂര്‍), കെ കെ വാഹിദ നദ്‌വത്ത്‌നഗര്‍ (ആലപ്പുഴ), നസീറ അസീസ്‌ തോപ്പുംപടി...
Read More

തര്‍ബിയത്ത്‌ ക്യാമ്പ്‌ നടത്തി

ആലുവ: ഐ എസ്‌ എം ജില്ലാ തര്‍ബിയത്ത്‌ ക്യാമ്പ്‌ കെ എന്‍ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കെ ഹസന്‍ മദീനി ഉദ്‌ഘാടനം ചെയ്‌തു. അന്ധവിശ്വാസവും അധാര്‍മികതയും മുമ്പെങ്ങുമില്ലാത്തവണ്ണം വര്‍ധിച്ചുവരുന്ന സമകാലിക സമൂഹത്തില്‍ ആദര്‍ശപ്രബോധകര്‍ക്ക്‌ ബാധ്യത കൂടുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. സി എം മൗലവി പ്രഭാഷണം നടത്തി. ടി വി അബ്‌ദുല്‍ഗഫൂര്‍ തിക്കോടി ഗ്രൂപ്പ്‌ ഡിസ്‌കഷന്‌ നേതൃത്വം നല്‍കി. കെ വി മുഹമ്മദ്‌ മൗലവി, എം കെ ശാക്കിര്‍, എം എം ബശീര്‍ മദനി, എം എം അബ്ബാസ്‌ സ്വലാഹി, ഇബ്‌റാഹീം മദനി, കെ കെ ഹുസൈന്‍ സ്വലാഹി പ്രസംഗിച്...
Read More

വിചാരണക്കു വിധേയമാക്കും മുമ്പ്‌ ലാദിനെ കൊന്നത്‌ ദുരൂഹം- ഐ എസ്‌ എം

കോഴിക്കോട്‌: ഭീകരതക്കെതിരെ അമേരിക്കയുടെ നിലപാട്‌ ആത്മാര്‍ഥമാണെങ്കില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടതെന്ന്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു.ഫലസ്‌തീന്‍, ലിബിയ, അഫ്‌ഗാനിസ്‌താന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ അമേരിക്കയുടെ ഏകപക്ഷീയമായ ഇടപെടല്‍ നിരപരാധികളായ നിരവധി മനുഷ്യജീവനുകളെടുത്തുകൊണ്ടിരിക്കുന്നു. ഉസാമാ ബിന്‍ ലാദനെ ലോകകോടതിക്കു മുമ്പില്‍ വിചാരണ ചെയ്യാനുള്ള സുവര്‍ണാവസരമായിരുന്നു അമേരിക്കക്ക്‌ കൈവന്നിരുന്നത്‌....
Read More

QLSപാലക്കാട് ജില്ലാസംഗമം പട്ടാമ്പിയില്‍ മെയ്‌ 15നു

പട്ടാമ്പി: ഐ.എസ്.എം. സംസ്ഥാനസമിതിയുടെ കീഴിലുള്ള ഖുര്‍ആന്‍ ലേണിങ്‌സ്‌കൂളിന്റെ പാലക്കാട് ജില്ലാസംഗമം 15ന് പട്ടാമ്പി കാര്‍ഷിക ഗ്രാമവികസനബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് എ.കെ.ഈസ മദനി, ഐ.എസ്.എം. പട്ടാമ്പി, മണ്ഡലം സെക്രട്ടറി അബ്ദുള്‍ ജലീല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം ഞായറാഴ്ച രാവിലെ 9.30ന് ഐ.എസ്.എം. വൈസ്പ്രസിഡന്റ് ജാബിര്‍അമാനി ഉദ്ഘാടനം ചെയ്യും. ഖുര്‍ആനിന്റെ ധര്‍മപാത, വിചാരണ ഖുര്‍ആനില്‍, കുടുംബം ഒരു സ്‌നേഹതീരം, ഖുര്‍ആന്‍ മോക്ഷത്തിന് എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്ക...
Read More

ഏകദിന പഠനക്യാമ്പ് നടത്തി

കോട്ടയ്ക്കല്‍: അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതയ്ക്കുമെതിരെ നവോത്ഥാന മുന്നേറ്റം എന്ന കാമ്പയിന്റെ ഭാഗമായി കെ.എന്‍.എം കല്പകഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പറവന്നൂരില്‍ ഏകദിന പഠനക്യാമ്പ് നടത്തി.ജില്ലാ പ്രസിഡന്റ് യു.പി. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനംചെയ്തു. കെ. അഹമ്മദ് അധ്യക്ഷതവഹിച്ചു. മൊയ്തീന്‍കുട്ടി സുല്ലമി, മൗലവി ഷെഫീഖ് അസ്‌ലം, അബ്ദുസലാം, ഖദീജ നര്‍ഗീസ് എന്നിവര്‍ വിവിധ സെഷനുകളില്‍ വിഷയം അവതരിപ്പിച്ചു. ഇ. സൈനുദ്ദീന്‍, തെയ്യമ്പാട്ടില്‍ ബാവ, ടി.പി. മുഹമ്മദ് മൗലവി, അടിയാട്ടില്‍ അബ്ദുല്‍ബഷീര്‍, എ.കെ.എം.എ. മജീദ്, കെ. അസീം മര്‍സുഖ്, ടി. അബ്ദുല്‍മജീദ് അന്‍സാരി,...
Read More

എം.ജി.എം റിലീജ്യസ് റസിഡന്‍ഷ്യല്‍ ക്യാമ്പ് തുടങ്ങി

താനൂര്‍: എം.ജി.എം വെസ്റ്റ് ജില്ലാകമ്മിറ്റി താനൂര്‍ എം.ടി.ക്യു സ്‌കൂളില്‍ സംഘടിപ്പിച്ച സപ്തദിന റിലീജ്യസ് റസിഡന്‍ഷ്യല്‍ ക്യാമ്പ് കെ.എന്‍.എം ജില്ലാ പ്രസിഡന്റ് യു.പി. അബ്ദുറഹിമാന്‍ മൗലവി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി. റസിയാബി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം ജില്ലാസെക്രട്ടറി ഉബൈദുല്ല താനാളൂര്‍, തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ, ഐ.എസ്.എം ജില്ലാ ട്രഷറര്‍ വി.പി. മനാഫ്, സാബിഖ് പുല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാസെക്രട്ടറി സി.എം. അസ്മ സ്വാഗതവും എ.പി. സജ്‌ന നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി ഖുര്‍ആന്‍ പഠനം, കര്‍മാനുഷ്ഠാനങ്ങള്‍, വ്യക്തിത്വവികസനം,...
Read More

സര്‍ഗ്ഗമേള 2011

ഖത്തര്‍ : 2011 മെയ്‌ 20നു (വെള്ളിയാഴ്ച)ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര് അല്‍ ഖോര്‍ യൂണിറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'നാഷണല്‍ ഇസ്ലാഹി മദ്രസ'യിലെ വിദ്യാര്‍ഥികളുടെ 'സര്‍ഗ്ഗ മേള 2011'എന്ന പ്രോഗ്രാം സംഘടിപിക്കുന്നു. ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പതര വരെയാണ് പ്രോഗ്രാം .കുട്ടികളിലെ സര്‍ഗ്ഗ വാസനകളെ പരിപോഷിപിക്കുകയും അനിസ്ലാമിക വിനോദപരിപാടികളില്‍ നിന്ന് കുട്ടികളെ മുക്തമാക്കുകയും അതോടൊപ്പം തന്നെ മദ്രസ്സയില്‍ നിന്നും ലഭിച്ച അറിവുകള്‍ പ്രകടിപിക്കാനുമുള്ള അവസരം സൃഷ്ട്ടിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടികൊണ്ട് ലക്‌ഷ്യം വെക്കുന്നത് .CIER എന്ന സിലബസ്‌...
Read More

Thursday, May 12, 2011

വെളിച്ചം: മെറ്റീരിയല്‍ വിതരണം തുടങ്ങി

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ സംഘടിപ്പിക്കുന്ന വെളിച്ചം സമ്പൂര്‍ണ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ചോദ്യ പേപ്പറും സ്റ്റഡി മെറ്റീരിയലും വിതരണം ആരംഭിച്ചു. പഠിതാക്കള്‍ അതാത് ഏരിയ കോര്‍ഡിനേറ്റര്‍മാരില്‍ നിന്നും പഠനോപകരണങ്ങള്‍ കൈപ്പറ്റെണ്ടതാണെന്ന് പരീക്ഷ കണ്ട്രോളെര്‍ സുബൈര്‍ വക്ര അറിയിച്ചു. മലയാളം എഴുതാനും വായിക്കാനും അറിയുന്ന പത്തു വയസ്സ് തികഞ്ഞ ആര്‍ക്കും വീട്ടിലിരുന്നു തന്നെ വിശുദ്ധ ഖുര്‍ആന്‍ പഠിയ്ക്കാനുള്ള നൂതന പദ്ധതിയാണ് വെളിച്ചം. കൂടുതല്‍ വിവരങ്ങള്‍ക്ക് 55804719, 55915681 എന്നീ നമ്പരുകളിലോ thelightqatar@gmail.com...
Read More

LDC-മോഡല്‍ പരീക്ഷ

p { margin-bottom: 0.21cm; } p { margin-bottom: 0.21cm; } പീസ് കേരള ചാപ്റ്ററും വര്‍ത്തമാനം ദിനപത്രവും സംയുക്തമായി നടത്തുന്ന LDC MODEL EXAM,JUNE-5 ന്, കോഴിക്കോട്,മലപ്പുറം,കണ്ണൂര്‍,പാലക്കാട്,കോട്ടയം,ആലപ്പുഴ,ഇടുക്കി,തിരുവനന്തപുരം,കാസര്‍കോട്,കൊല്ലം ജില്ലകളിലെ വിവിധ കേന്ദ്രങളില്‍ നടക്കും. ISM ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക LAST DATE FOR REGISTRATION MAY-25 EXAM DATE JUNE-5 SUNDAY 9.30AM-11.30AMFOR MORE DETAILS CONTACT-9142138170...
Read More

Wednesday, May 11, 2011

knm ബഹുജനസംഗമം സമാപിച്ചു

ചെമ്മാട്-അന്ധവിശ്വാസം ആരി‌ല്‍ നിന്നായാലും അനുവദിക്കില്ലന്ന് പ്രഖ്യാപിച്ചുകൊണ്ട് ചെമ്മാട് നടന്ന knm ബഹുജനസംഗമം സമാപിച്ചു.അബ്ദുലത്തീഫ് കരുന്‍പുലാക്കല്‍ മുഖ്യപ്രഭാഷണം നടത്ത...
Read More

തിരുകേശം: വിശ്വാസികള്‍ രംഗത്തിറങ്ങണം

കണ്ണൂര്‍: പ്രവാചക തിരുകേശം സംരക്ഷിക്കാനെന്ന പേരില്‍ 40 കോടി ചെലവഴിച്ച് പള്ളി നിര്‍മ്മിക്കാനുള്ള ശ്രമത്തിനെതിരെ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ (കെ.എന്‍.എം) ജില്ലാ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. അബുദാബിയിലെ ഖസ്‌റജി കുടുംബാംഗം വഴി കേരളത്തിലെ ഒരു മുസ്‌ല്യാരുടെ കൈയിലെത്തിയ പ്രവാചക തിരുകേശം വ്യാജമാണെന്ന് ഖസ്‌റജി കുടുംബാംഗമായ ഹസന്‍ മുഹമ്മദ് ഖസ്‌റജി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കെ.എന്‍.എം പ്രമേയം പുറത്തിറക്കിയത്. ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഖയ്യൂം മദനി അധ്യക്ഷനായി. സെക്രട്ടറി ശംസുദ്ദീന്‍ പാലക്കോട്, ഡി.ഡി.ശക്കീര്‍ ഫാറൂഖി,...
Read More

സ്ത്രീധനരഹിത-ലളിത സമൂഹവിവാഹം 12ന്

മലപ്പുറം: ഐ.എസ്.എം സംസ്ഥാന സമിതിക്ക് കീഴിലുള്ള യൂണിറ്റി ഫാമിലി സെല്ലിന്റെ 24-ാമത് സ്ത്രീധന രഹിത-ലളിത സമൂഹവിവാഹം വ്യാഴാഴ്ച വൈകിട്ട് നാലിന് മങ്കട ഹൈസ്‌കൂള്‍ മൈതാനിയില്‍ നടക്കും. 22 യുവതീയുവാക്കളാണ് വിവാഹിതരാകുന്നത്.ഷഫീഖ് അസ്‌ലം മൗലവി ഖുതുബ നിര്‍വഹിക്കും. ടി.എ. അഹമ്മദ് കബീര്‍ മുഖ്യാതിഥിയായിരിക്കും. ഭാരവാഹികളായ എന്‍.എം. അബ്ദുല്‍ ജലീല്‍, ഉമര്‍ തയ്യില്‍, പി. അന്‍വര്‍ ബഷീര്‍, പി. ജമാലുദ്ദീന്‍, പി. ഫിറോസ്ബാബു, എ. നൂറുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്...
Read More

Tuesday, May 10, 2011

QLSസംഗമം പഠിതാക്കളുടെ അനുഭവങ്ങളാല്‍ ധന്യമായി

റിയാദ് : സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദിനു കീഴിലുള്ള QLSസംഗമം പഠിതാക്കളുടെ അനുഭവങ്ങളാല്‍ ധന്യമായി. ഖുര്‍ആന്‍ പഠനം ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് റിയാദിലെ വിവിധ ക്യു എല്‍ എസ് സെന്റെറുകളിലെ വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു . അല്‍ ഹുദാ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ പി.വി അബ്ദുറഹ്മാന്‍ സംഗമം ഉദ്ഘടനം ചെയ്തു.സമകാലിക സമൂഹത്തില്‍ കേവലമൊരു മുടിക്കെട്ടിനു കീഴില്‍ മുസ്ലിം സമുദായത്തെ ചൂഷണം ചെയ്യുന്ന കപട പുരോഹിത വര്‍ഗത്തില്‍ നിന്നുമുള്ള രക്ഷ ഖുര്‍ആനിലേക്കുള്ള മടക്കമാണെന്നും . പ്രായഭേദമന്യേ ഖുര്‍ആന്‍ ജനകീയമാക്കനുള്ള...
Read More

പ്രബോധനകേന്ദ്രങ്ങള്‍ സാംസ്‌കാരിക വളര്‍ച്ചയ്‌ക്ക്‌ ശക്തി പകരണം -സി പി ഉമര്‍ സുല്ലമി

മടവൂര്‍: നാടിന്റെ സാംസ്‌കാരിക മുന്നേറ്റം സാധ്യമാക്കും വിധം പ്രബോധന കേന്ദ്രങ്ങള്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന്‌ കെ എന്‍ എം ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ആരാമ്പ്രം അന്‍സാറുല്‍ ഇസ്‌ലാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ നിര്‍മിച്ച ഹുദാ സെന്ററിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രബോധന-സേവന പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക വളര്‍ച്ചക്ക്‌ ശക്തിപകരാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക്‌ കഴിയണം. നാട്ടില്‍ മതസൗഹാര്‍ദവും സമാധാനവും നിലനിര്‍ത്താന്‍ പ്രബോധന കേന്ദ്രങ്ങള്‍ക്ക്‌ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.എന്‍ജി....
Read More

എം എസ്‌ എം സൗത്ത്‌ സോണ്‍ റിലീജ്യസ്‌ സ്‌കൂള്‍ സമാപിച്ചു

മൂവാറ്റുപുഴ: എം എസ്‌ എം സൗത്ത്‌ സോണ്‍ റിലീജ്യസ്‌ സ്‌കൂള്‍ സമാപിച്ചു. ജൗഹര്‍ അയനിക്കോട്‌, ഫിറോസ്‌ കൊച്ചിന്‍, അന്‍ഫസ്‌ നന്മണ്ട, സുലൈമാന്‍ ഫാറൂഖി ഐക്കരപ്പടി, മുഹമ്മദ്‌ മൗലവി കോക്കൂര്‍, ഡോ. സാബിത്‌ ആലപ്പുഴ, വി എം സുല്ലമി പള്ളുരുത്തി, ഖമറുദ്ദീന്‍ എളേറ്റില്‍, സൈദ്‌ മുഹമ്മദ്‌ കുരുവട്ടൂര്‍, ശമീര്‍ ഫലാഹി ആലപ്പുഴ, ഹുസൈന്‍ സ്വലാഹി ആലുവ, ഡോ. മുബശ്ശിര്‍ പാലത്ത്‌, മുജീബ്‌ മൗലവി എടമുട്ടം, ശാക്കിര്‍ മൗലവി ശ്രീമൂലനഗരം, മുഹമ്മദലി ഫാറൂഖി പയ്യോളി, മുഹമ്മദലി സ്വലാഹി നിലമ്പൂര്‍, മുഹമ്മദ്‌ വാളറ ക്ലാസ്സെടുത്തു. മിര്‍ഫാന്‍ മൂവാറ്റുപുഴ, നബീല്‍ പാലത്ത്‌, നവാസ്‌ കുനിയില്‍,...
Read More

വിശ്വാസത്തിന്റെ മാധുര്യം ഖുര്‍ആന്‍ പഠനത്തിലൂടെ -ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

ദോഹ: വിശുദ്ധ ഖുര്‍ആന്‍ പഠനത്തിലൂടെ മാത്രമേ വിശ്വാസത്തിന്റെ യഥാര്‍ഥ മാധുര്യം അനുഭവിക്കാന്‍ കഴിയൂ എന്ന്‌ കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു. ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ ക്യു എല്‍ എസ്‌ സംഘടിപ്പിക്കുന്ന `വെളിച്ചം' -വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നല്ലത്‌ മാത്രം സ്വീകരിക്കുകയും നല്ലത്‌ മാത്രം നല്‍കുകയും ചെയ്യുക എന്ന ഇഹലോകത്തെ പരമമായ ലക്ഷ്യം എത്തിപ്പിടിക്കുന്നതിനൊപ്പം പരലോകമോക്ഷം കൂടി കൈവരിച്ച്‌ യഥാര്‍ഥ വിജയിയാകാന്‍ വിശുദ്ധ ഖുര്‍ആന്‍ പഠനത്തിലൂടെ സാധിക്കുന്നു....
Read More

Monday, May 09, 2011

ഐ.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു

കായംകുളം: ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ അമേരിക്കയും സഖ്യകക്ഷികളും ആഗോളതലത്തില്‍ മതതീവ്രവാദവും ഭീകരതയും വളര്‍ത്തുന്നത് അവസാനിപ്പിക്കണമെന്ന് കായംകുളത്ത് സമാപിച്ച ഐ.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.മുസ്‌ലിംകള്‍ക്കുനേരെ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും തുടര്‍ന്നുവരുന്ന അസഹിഷ്ണുതയും വിദ്വേഷവുമാണ് തീവ്ര-ഭീകര പ്രസ്ഥാനങ്ങള്‍ക്ക് വളം നല്‍കുന്നത്. എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളില്‍ കടന്നുകയറി സൈനിക നടപടി എടുക്കുന്നത് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും അവസാനിപ്പിക്കണം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും...
Read More

മെഡിക്കല്‍ക്യാമ്പ് സമാപിച്ചു

ദോഹ: സുപ്രീം ആരോഗ്യകൗണ്‍സിലിന്റെ ലോക തൊഴിലാളിസുരക്ഷാദിനാചരണത്തിന്റെ ഭാഗമായി റെഡിമിക്‌സ് ഖത്തര്‍ എല്‍.എല്‍.സി.യുമായി സഹകരിച്ച് ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി ആയിരത്തോളം തൊഴിലാളികള്‍ പങ്കെടുത്തു. പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താനി ഉദ്ഘാടനം ചെയ്തു. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും വിവിധമന്ത്രാലയങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.രാജ്യത്തിന്റെ നിര്‍മാണത്തില്‍ പങ്കുവഹിക്കുന്ന തൊഴിലാളികളെ ആദരിക്കുന്നതോടൊപ്പം അവരുടെ സുരക്ഷയും ആരോഗ്യയും ഉറപ്പുവരുത്തണമെന്ന്...
Read More

ബഹുജനസംഗമം ഇന്ന്

തിരൂരങ്ങാടി: അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കുമെതിരെ കെ.എന്‍.എം. കാമ്പയിന്റെ ഭാഗമായി മെയ്‌ 9 തിങ്കളാഴ്ച വൈകുന്നേരം 5ന് ബഹുജന സംഗമം ചെമ്മാട്ടങ്ങാടിയില്‍ നടക്കും. നദ്‌വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി ഉദ്ഘാടനം ചെയ്യ...
Read More

ജാതീയത വളര്‍ത്തുവാനുള്ള എന്‍ എസ് എസ് നീക്കം ചെറുക്കണം :ഐ എസ് എം

...
Read More

Sunday, May 08, 2011

ശാസ്ത്രപുരോഗതിയില്‍ കുടുംബ ഭദ്രത തകരരുത്- എം.ജി.എം. സംഗമം

ദുബായ്: ശാസ്ത്ര, സാങ്കേതിക പുരോഗതി ഗതിവേഗം പ്രാപിക്കുദ്ധോള്‍ കുടുംബ ഭദ്രതയും ധാര്‍മിതകയും പിറകോട്ടു പോകുന്നതു കാണാതിരിക്കരുതെന്നു കേരള മുസ്‌ലിം ഗേള്‍സ് ആന്‍റ് വിമന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ പറഞ്ഞു. 'കുടുംബം ധാര്‍മികതയുടെ വിളഭൂമി'' എന്ന സന്ദേശത്തില്‍ ദുബായ് എം.ജ.ിഎം സംഘടിപ്പിച്ച സായാഹ്ന സംഗമത്തില്‍ മുഖൃ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.ഉദാത്തമായ സമൂഹത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസം ആരംഭിക്കുന്നത് മാതൃത്വത്തിന്റെ മടിതട്ടില്‍ നിന്നാണ്. കുടംബമാണു കുട്ടികള്‍ക്കു ദിശാബോധം നല്‍കേണ്ട ആദൃസദനം. ധാര്‍മിക സദാചാര മൂല്യങ്ങളോടു പുറംതിരിയുന്ന...
Read More

ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ രംഗത്തിറങ്ങണം

വളാഞ്ചേരി: സമൂഹത്തില്‍ പടര്‍ന്നു പിടിച്ച ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ പണ്ഡിതന്മാര്‍ രംഗത്തിറങ്ങണമെന്ന് പുത്തനത്താണിയില്‍ നടന്ന കെ.എന്‍.എം പൊതുയോഗം അഭിപ്രായപ്പെട്ടു. 'അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതയ്ക്കുമെതിരെ നവോത്ഥാന മുന്നേറ്റം' എന്ന കെ.എന്‍.എം കാമ്പയിന്റെ ഭാഗമായി പുത്തനത്താണിയില്‍ നടന്ന പൊതുയോഗം ISM സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് കരുമ്പുലാക്കന്‍ ഉദ്ഘാടനംചെയ്തു. കെ.പി. ഇബ്രാഹിം അധ്യക്ഷതവഹിച്ചു. എ.കെ. ഈസ മദനി, വി.ടി. സയ്യിദ് ഉമര്‍, എ.കെ.എം.എ. മജീദ്, കെ. അസീം മര്‍സൂഖ് എന്നിവര്‍ പ്രസംഗിച്...
Read More

അറബി ഭാഷാ പഠനത്തിനു സാധ്യതകള്‍ വര്‍ദ്ധിക്കുന്നു - പ്രൊഫസര്‍ കെ എം മുഹമ്മദ്‌

ഫോക്കസ് ജിദ്ദയുടെ ‘ഗസ്റ്റ് ഓഫ് ദ മന്ത്’ പരിപാടിയില്‍ പ്രമുഖ അക്കാഡമിക് വിദഗ്ദനും അറബിക് ഭാഷാ രംഗത്തെ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാര ജേതാവുമായ പ്രൊഫസര്‍ കെ എം മുഹമ്മദ് താന്‍ പിന്നിട്ട മേഖലകളിലെ വിവിധാനുഭവങ്ങള്‍ പങ്കുവെച്ചു. സ്കൂള്‍ വിദ്യഭ്യാസം മുതല്‍ പ്രതികൂല സാഹചര്യങ്ങളില്‍ വിവിധ പ്രതിസന്ധികള്‍ തരണം ചെയ്ത് ഉന്നത പഠനവും വിശിഷ്ട സേവനവും പൂര്‍ത്തിയാക്കിയ അദ്ദേഹം ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിച്ഛെങ്കിലും പഠനവും ഗവേഷണങ്ങളും പുസ്തക രചനകളുമായി കര്‍മ്മനിരതനാണ്. പ്രവാസ ജീവിതത്തില് ഒഴിവുലഭിക്കുന്ന അവസരങ്ങള്‍ പഠനത്തിലും തങ്ങളുടെ അക്കഡമിക്...
Read More

Saturday, May 07, 2011

ആത്മീയ വാണിഭത്തിനെതിരെ ജനകീയ മുന്നേറ്റം വേണം - ഡോ.ഹുസൈന്‍ മടവൂര്‍

നരിക്കുനി: വിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. നരിക്കുനി മണ്ഡലം കമ്മിറ്റി നരിക്കുനിയില്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടി. കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷതവഹിച്ചു. ഐ.എസ്.എം. സംസ്ഥാന ഉപാധ്യക്ഷന്‍ ജഅ്ഫര്‍ വാണിമേല്‍, മമ്മുട്ടി മുസ്‌ല്യാര്‍ വയനാട്, അബ്ദുള്‍ ലത്തീഫ് കരുമ്പിലാക്കല്‍ എന്നിവര്‍ സംസാരിച്ചു. കെ.എന്‍.എം.സംസ്ഥാന വൈസ്​പ്രസിഡന്റ് ടി.പി. അബ്ദുറഹിമാന്‍, സെക്രട്ടറി ടി.അബൂബക്കര്‍ നന്മണ്ട, ടി.പി. ഹുസൈന്‍ഹാജി,...
Read More

മതചിഹ്നങ്ങള്‍ സ്വാര്‍ഥതാത്‌പര്യത്തിന് ഉപയോഗിക്കുന്നു -സി.പി. ഉമര്‍ സുല്ലമി

നാദാപുരം: സ്വാര്‍ഥതാത്പര്യം മുന്‍നിര്‍ത്തി മതചിഹ്നങ്ങള്‍ ഉപയോഗിക്കുകയാണെന്നും വ്യാജകേശവുമായി വിശ്വാസികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായി രംഗത്തിറങ്ങണമെന്നും കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി പറഞ്ഞു.ആത്മീയവാണിഭത്തിനെതിരെ നാദാപുരത്ത് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംഘടിപ്പിച്ച നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ടി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഒ. അബ്ദുല്ല, ജാഫര്‍ വാണിമേല്‍, മമ്മൂട്ടി മുസ്‌ല്യാര്‍, ടി.കെ. മൊയ്തു ഹാജി, കളത്തില്‍ അസ്‌ലം എന്നിവര്‍ സംസാരിച്...
Read More

Friday, May 06, 2011

ISM സംസ്ഥാന കൌണ്‍സില്‍ മെയ്‌ 7 ,8നു കായംകുളത്ത്

കോഴിക്കോട് : ISM സംസ്ഥാന കൌണ്‍സില്‍ മെയ്‌ 7 ,8 തീയതികളില്‍ കായംകുളം ഇസ്ലാഹി സെന്റെറില്‍ നടക്കും. മുഴുവന്‍ അംഗങ്ങളും കൌണ്‍സിലില്‍ പങ്കെടുക്കണമെന്നു ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അറിയിച്ചു....
Read More

Sunday, May 01, 2011

ജനാധിപത്യ വ്യവസ്ഥിതിയില്‍ മാത്രമേ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടുകയുള്ളൂ -മുജാഹിദ് സിമ്പോസിയം

മഞ്ചേരി (തൗഹീദ് നഗര്‍): ജനാധിപത്യ വ്യവസ്ഥിതിയില്‍ മാത്രമേ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടുകയുള്ളൂവെന്ന് ജില്ലാ മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന സിമ്പോസിയം അഭിപ്രായപ്പെട്ടു. ജനാധിപത്യ വ്യവസ്ഥിതിയില്‍ മനുഷ്യാവകാശവും പൗരാവകാശമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് ടി എ അഹമ്മദ് കബീര്‍ പറഞ്ഞു. മനുഷ്യാവകാശം ആരുടേയും ഔദാര്യമല്ല. ജന്‍മാവകാശമാണ് . അത് പൊരുതി നേടേണ്ടതാണ്. ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മാറിനിന്ന് കൊണ്ടല്ല ജനാധിപത്യ പ്രക്രിയയില്‍ പങ്കെടിത്ത് കൊണ്ടാണ് പൗരാവകാശം നേടിയെടുക്കേണ്ടത്. മനുഷ്യാവകാശ സംരക്ഷണത്തിനായി നിശ്ചലമായ കുടിയാന്‍മാരായിരിക്കുന്ന...
Read More

പ്രാസ്ഥാനിക പ്രവര്‍ത്തകരുടെ കര്‍മ്മ മേഖല കാലത്തിനനുസരിച്ച് പരിവര്‍ത്തിപ്പിക്കണം: പ്രാസ്ഥാനിക സമ്മേളനം

മഞ്ചേരി (തൗഹീദ് നഗര്‍): പ്രാസ്ഥാനിക പ്രവര്‍ത്തകരുടെ കര്‍മ്മ മേഖല കാലത്തിനനുസരിച്ച് പരിവര്‍ത്തിതമാക്കി സംഘടനാ രംഗം സജ്ജീവമാക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് പ്രാസ്ഥാനിക സമ്മേളനം ആരംഭിച്ചത്. ജില്ലയില്‍ പ്രാദേശിക തലങ്ങളില്‍ സംഘടനക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുന്ന പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഈ സെഷന്‍ പ്രവര്‍ത്തകര്‍ക്ക് ആവേശകമായി. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ സര്‍വ്വതലങ്ങളില്‍ മുന്നില്‍ നില്‍ക്കാന്‍ യോഗ്യത നേടേണ്ടതുണ്ടെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി...
Read More

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബധിര-മൂക വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ ജാതി-കക്ഷിഭേദമന്യേ കൈകോര്‍ക്കണം -ബധിര സമ്മേളനം

മലപ്പുറം ഈസ്റ്റ് ജില്ലാ മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബധിര സമ്മേളനം ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സ് സെക്രട്ടറി ഡോ. വി കുഞ്ഞാലി ഉദ്ഘാടനം ചെയ്യുന്നു. മഞ്ചേരി (തൗഹീദ് നഗര്‍): പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബധിര വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ ജാതി-മത ഭേദമന്യേ കൈകോര്‍ക്കണമെന്ന് ജില്ലാ മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബധിര സമ്മേളനം ആഹ്വാനം ചെയ്തു. ബധിര വിഭാഗങ്ങള്‍ക്കും നവോത്ഥാന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുമെന്നിരിക്കെ അവഗണനയുടെ ക്രൂരമ്പുകളാണ് ഈ പുത്തന്‍ നൂറ്റാണ്ടില്‍ പോലും ഇവര്‍ നേരിടുന്നത്. എന്നാല്‍...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...