Thursday, June 30, 2011

ആറാമത് ദേശീയ സൌദി മലയാളി ഖുറ്ആന്‍ ഹിഫ്‌ള്‍ മത്സര ഉദ്ഘാടനം നാളെ

ജിദ്ദ: സൌദി മതകാര്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ ഖൈരിയ്യ ലി തഹ്‌ഫീളുല്‍ ഖുര്‍ആന്‍ കരീമിന്റെയും സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് ദേശീയ സൌദി മലയാളി ഖുറ്ആന്‍ ഹിഫ്‌ള്‍ മത്സരം 2011 ലെക്കുള്ള രജിസ്ട്രേഷന്‍ ഉല്‍ഘാദനം ജൂലൈ ഒന്ന് വെള്ളിയാഴ്ച മമ്മുട്ടി മുസ്ലിയാര്‍ ജിദ്ദയില്‍ നിറ്വഹിക്കും. ശറഫിയ്യയിലെ ഇസ്ലാഹി സെന്ററ് ഓഡിറ്റോടിയത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ സൌദി ഇസ്ലാഹി സെന്ററ് നാഷണല്‍ കമ്മറ്റി ചെയര്മാന്‍ എഞ്ചിനീയര്‍ മുഹമ്മദ് ഹാഷിം റിയാദ്, ജനറല്‍ കണ്‌വീനര്‍ മുഹമ്മദ് കോയ ഹായില്‍...
Read More

Wednesday, June 29, 2011

KNM സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.അഹമ്മദ് ഹാജി അന്തരിച്ചു

സുല്‍ത്താന്‍ ബത്തേരി: മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ശക്തനായ വകതാവും കെ.എന്‍.എം. വൈസ് പ്രസിഡന്റും ആയിരുന്ന പി.സി. അഹമ്മദ് ഹാജി (82) നിര്യാതനായി. മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവും മൂന്ന് പതിറ്റാണ്ട് സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു അദ്ദേഹം. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇന്ന് (2011 ജൂണ്‍ 29) രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും പ്രധാനം ചെയ്യുമാറാവട്ടെ. ഖദീജയാണ് ഭാര്യ. മക്കള്‍: ഫൈസല്‍ (ആയിഷ ടെക്‌സ്റ്റൈല്‍സ്), താഹിര്‍ (തായി ഗ്രൂപ്പ് എം.ഡി), ഡോ.അന്‍വര്‍ (ജെ.ഡി.ടി ഇസ്‌ലാം സെക്രട്ടറി,...
Read More

മാനേജ്‌മെന്റുകള്‍ പൗരസമൂഹത്തെ വെല്ലുവിളിക്കുന്നു : ISM

കോഴിക്കോട്: മെഡിക്കല്‍ പി.ജി. പ്രവേശനത്തില്‍ സര്‍ക്കാറിനെ നോക്കുകുത്തിയാക്കി തന്നിഷ്ടം പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റുകള്‍ പൗരസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് ഐ.എസ്.എം. സംസ്ഥാന കമ്മിറ്റി യോഗം ആരോപിച്ചു. പി.ജി.സീറ്റുകളിലേക്ക് സര്‍ക്കാര്‍ ക്വാട്ടയിലെ പ്രവേശന തീയതി നീട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാതിരിക്കുക വഴി സര്‍ക്കാര്‍ മാനേജ്‌മെന്റുകളുമായി ഒത്തുകളിക്കുകയാണ്. പ്രസിഡന്റ് മുജീബുള്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. യു.പി. യഹ്‌യാഖാന്‍, ഐ.പി. അബ്ദുസലാം, ഇസ്മാഈല്‍ കിയാട്, ശുകൂര്‍ കോണിക്കല്‍, നുറുദ്ദീന്‍ എടവണ്ണ, ഫൈസല്‍ ഇയ്യക്കാട് തുടങ്ങിയവര്‍ പ്...
Read More

Monday, June 27, 2011

Camp @ IT 2011 July 3

വാഴക്കാട് : വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ പുതിയ  വാതായനങ്ങളെ   ജീവിതത്തില്‍ ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ വേണ്ടി ഐ എസ് എം വാഴക്കാട് പഞ്ചായത്ത് ഐ ടി കമ്മറ്റി പുതിയ വേദി ഒരുക്കുന്നു . ഐ ടി യോട് താല്പര്യം ഉള്ള ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്  . ജൂലൈ ആദ്യ ആഴ്ചയില്‍ നടക്കുന്ന ക്യാമ്പില്‍ പ്രമുഖ ഐ ടി വിദഗ്ദര്‍  ക്ലാസ്സുകള്‍ നിയന്ത്രിക്കുന്നു. ഇസ്ലാമിക ദഅവ രംഗത്ത് പുത്തന്‍ ടെക്നോളജിയിലെ വിവിധ ഭാഗങ്ങളെ സമന്ന്വയിപ്പിച്ചു നിര്‍മിച്ച സിലബസിനെ...
Read More

Sunday, June 26, 2011

വളണ്ടിയര്‍ സംഗമം

തിരൂരംങ്ങാടിമണ്ഡലം വളണ്ടിയര്‍ സംഗമം സമാപിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ബാബു അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.അലിമദനി മൊറയൂര്‍ മുഖാമുഖത്തിനു നേത്ര്ത്വം നല്‍കി.അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.നജ്മുദ്ദീന്‍ ഒദായി പ്രസംഗിച്...
Read More

യാത്രയയപ്പ് നല്‍കി

റിയാദ് : ഇരുപതു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജോ:സെക്രട്ടറി അയ്യൂബ് കടലുണ്ടിക്ക് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി . റിയാദ് ഇസ്ലാഹി സെന്ററിന്റെ മുന്‍ കാല പ്രവര്‍ത്തനങ്ങളില്‍ നേത്രനിരയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം സെന്ററിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് , ട്രഷറര്‍ , നാഷണല്‍ കൗണ്‍സിലര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മുഹമ്മദ് ഹാഷിം യോഗത്തില്‍ അയ്യൂബ് കടലുണ്ടിക്ക് ഉപഹാരം നല്‍കി . ഹനീഫ മാസ്റ്റര്‍ , സൈനുല്‍ ആബിദീന്‍...
Read More

ISM പരിസ്ഥിതിചര്‍ച്ച സമാപിച്ചു

കോഴിക്കോട്: 'ജൈവ സുരക്ഷ ജീവിത സുരക്ഷ' എന്ന വിഷയത്തില്‍ ഐ.എസ്.എം. സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. 'ഒരു വീട് ഒരു അടുക്കളത്തോട്ടം' പദ്ധതി പ്രൊഫ. ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍ ഫറൂഖി, ഖദീജ നര്‍ഗീസ്, കെ.വി. ശിവപ്രസാദ് എന്നിവര്‍ സംസാരിച്...
Read More

ആത്മീയ കേന്ദ്രങ്ങളിലെ സമ്പാദ്യങ്ങളെക്കുറിച്ച് അന്വേഷിക്കണം- KNM

കൊടുവള്ളി: വിശ്വാസികളെ ചൂഷണം ചെയ്ത് രംഗത്തുവരുന്ന ആത്മീയാചാര്യന്മാരുടെയും അവര്‍ക്ക് നേതൃത്വം നല്കുന്ന കേന്ദ്രങ്ങളിലെയും കോടികളുടെ സമ്പാദ്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഓമശ്ശേരിയില്‍ സമാപിച്ച കെ.എന്‍.എം. പഞ്ചായത്ത് നവോത്ഥാന സദസ്സ് ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നവോത്ഥാന മുന്നേറ്റ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി ഐ.പി. അബ്ദുസലാം ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുള്‍അസീസ് സ്വലാഹി അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. കെ.ടി. സക്കീന, വി.സി. മറിയക്കുട്ടി സുല്ലമിയ്യ, കെ.കെ. റഫീഖ്,...
Read More

മുസ്‌ലിം സംഘടനകളുടെ പങ്ക് ശ്ലാഘനീയം

കോഴിക്കോട്: എല്ലാ വിഭാഗത്തിലുംപ്പെട്ട പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ മുസ്‌ലിം സംഘടനകള്‍ വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്ന് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാദേവി അഭിപ്രായപ്പെട്ടു. പ്രതിഭാ ബോര്‍ഡ് പരീക്ഷയില്‍ കോഴിക്കോട് സൗത്ത് ജില്ലയില്‍ നിന്ന് വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് കെ.എന്‍.എം. ജില്ലാ കമ്മറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി ടി. അബുബക്കര്‍ അധ്യക്ഷത വഹിച്ചു. കെ. അബൂബക്കര്‍, പി.ഹംസ, പി.എന്‍.അബ്ദുള്‍...
Read More

Saturday, June 25, 2011

ജൈവ സുരക്ഷ ജീവിതരക്ഷ ഐ എസ്‌ എം പരിസ്ഥിതി ചര്‍ച്ച ഇന്ന് 4ന് കോഴിക്കോട്ട്‌

കോഴിക്കോട്‌: `ജൈവ സുരക്ഷ ജീവിതരക്ഷ' എന്ന വിഷയത്തില്‍ ഐ എസ്‌ എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് [ജൂണ്‍ 25 (ശനി)] വൈകുന്നേരം 4 മണിക്ക്‌ കോഴിക്കോട്‌ പരിസ്ഥിതി ചര്‍ച്ച സംഘടിപ്പിക്കും. കണ്ടംകുളം സി ഐ ജി ഓഡിറ്റോറിയത്തില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്‌ഠന്‍ ചര്‍ച്ച ഉദ്‌ഘാടനം ചെയ്യും. ഐ എസ്‌ എം നടപ്പിലാക്കുന്ന `ഒരു വീട്‌ ഒരു അടുക്കളതോട്ടം' പദ്ധതിയുടെ ഉദ്‌ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. എ കെ പ്രേമജം നിര്‍വഹിക്കും. ഐ എസ്‌ എം സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും. `ഖുര്‍ആനും പരിസ്ഥിതിയും' എന്ന വിഷയത്തില്‍...
Read More

Friday, June 24, 2011

തര്‍ബിയ 2011 സംഘടിപ്പിച്ചു

റിയാദ് : വാഴക്കാട് സലഫി മുവ്മെന്റ്റ് റിയാദ് ഘടകത്തിന്റെ കീഴില്‍ റിയാദിലുള്ള വഴക്കാട്ടെ പ്രവാസി സുഹൃത്തുക്കള്‍ക്കായി സംഘടിപ്പിച്ച തര്‍ബിയത് ക്യാമ്പ്‌ സമാപിച്ചു. ഒലയയിലെ ശാനിഫ് വാഴക്കാടിന്റെ വീട്ടില്‍ വച്ച് നടന്ന ക്യാമ്പില്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ വൈസ് പ്രസിഡന്റ്‌ ശരഫുക്ക ഉദ്ഘാടനം ചെയ്തു . ക്യാമ്പില്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ ജന : സെക്രട്ടറി അഷ്‌റഫ്‌ മരുത തര്‍ബിയത്ക്ലാസ് എടുത്തു . മൂന്നു മാസത്തില്‍ ഒരിക്കല്‍ ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കാനും റമദാന്‍ കാല പ്രവര്‍ത്തനങ്ങളെയും കുറിച്ച് ക്യാമ്പില്‍ ചര്‍ച്ച ചെയ്തു. വാഴക്കാട് പഞ്ചായത്തിലെ...
Read More

ഡോ. ഹുസൈന്‍ മടവൂര്‍ റാബിത്വ കോ-ഓര്‍ഡിനേറ്റര്‍

മക്ക: ലോക മുസ്‌ലിം സംഘടനയായ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി (മുസ്‌ലിം വേള്‍ഡ് ലീഗ്) വിദ്യാഭ്യാസ സമിതിയുടെ മേഖലാ കോ-ഓര്‍ഡിനേറ്ററായി ഡോ. ഹുസൈന്‍ മടവൂര്‍ നിയമിതനായി. കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, മഹാരാഷ്ട്ര, മദ്ധൃപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പ്രവര്‍ത്തന മേഖല. വിദ്യാഭ്യാസ രംഗത്തെ മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, തൊഴില്‍ പരിശീലന രംഗത്ത് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങിയവയാണ് പ്രധാന ചുമതല. മൂന്നു വര്‍ഷമാണ് കാലാവധി. വിദ്യാഭ്യാസം, തൊഴില്‍...
Read More

പരിസ്ഥിതി സൗഹൃദ വികസനം നിലനില്‍പ്പിന്റെ ആവശ്യം: എം.പി. വീരേന്ദ്രകുമാര്‍

ദോഹ: വികസനം പരിസ്ഥിതി സൗഹൃദമാകേണ്ടത് ഭൂമിയിലെ നിലനില്‍പ്പുമായി ബന്ധപ്പെട്ട വിഷയമാണെന്ന് എഴുത്തുകാരനും സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റുമായ എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇക്കോ ഫോക്കസ് കാമ്പയിന്റെ ഭാഗമായി ഫോകസ് ഖത്തര്‍ അബൂഹമൂറിലുള്ള ഷെംഫോര്‍ഡ് നോബിള്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച 'ഇക്കോ സെനറ്റ് പരിസ്ഥിതി കൂട്ടായ്മ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ജീവിക്കണോ വേണ്ടയോ എന്നതാണ് വികസനവുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യം. നമ്മുടെ വിജ്ഞാനം എല്ലാറ്റിനും പരിഹാരമല്ല എന്നും ഭൂമിയിലെ വിഭവങ്ങള്‍ എടുത്താല്‍ തീരാത്തതല്ല എന്നുമുള്ള...
Read More

യുവത അല്‍കോബാര്‍ ചാപ്റ്റര്‍ രൂപീകരിച്ചു

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന യുവജന വിഭാഗം യുവത അല്‍ക്കോബാര്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. ശംസുദ്ദീന്‍ ഉളിയില്‍ പ്രസിഡന്റും മുഹമ്മദ് റാഫി എറണാകുളം ജനറല്‍ സെക്രട്ടറിയും ട്രഷറര്‍ ഷൈജല്‍.കെ.കെ. റിയാസ് എന്നിവരെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ മൊയ്തീന്‍.എം., റിയാസ് ബാബു വൈസ് പ്രസിഡന്റുമാര്‍ ഹവാസ്എന്‍.വി. മുദഫിര്‍ മെഹ്ബൂബ് ജോ.സെക്രട്ടറിമാര്‍ എന്നിവരും എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി മുഹമ്മദ് ഫവാസ്, വസിം അബ്ദുല്‍ സമദ്, മുനിയാസ് അബ്ദുള്ള, ആബിദ് കെ.ഫഹദ്, ഫാരിസ് മുത്തേടം. ഇസലാഹി സെന്ററില്‍ നടന്ന യോഗം സൗദി ഇന്ത്യന്‍ ഇസ്‌ലാഹി...
Read More

പൊതുവിദ്യാഭ്യാസം തകര്‍ക്കരുത് - KNM

കോഴിക്കോട് : സ്വാശ്രയ മേഖലയില്‍ പുതിയ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കി പൊതുവിദ്യാഭ്യാസ മേഖല തകര്‍ക്കരുതെന്ന് കെ.എന്‍.എം. തിരുവമ്പാടി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇത്തരം നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കണ്‍വെന്‍ഷന്‍ അഭ്യര്‍ഥിച്ചു. കെ.എന്‍.എം. ജില്ലാ ഓര്‍ഗനൈസര്‍ ഹംസ മൗലവി പട്ടേല്‍താഴം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി. മുഹമ്മദ് മദനി അധ്യക്ഷതവഹിച്ചു. കെ.സി. അസൈന്‍കുട്ടി ഹാജി, കെ.പി. അബ്ദുസ്സലാം, കെ.പി. ഉമര്‍, വി.പി. മുഹമ്മദ്, പി....
Read More

Wednesday, June 22, 2011

ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തരുത് - KNM

കോഴിക്കോട്: വിദ്യാര്‍ഥിനികളുടെ ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ കോഴിക്കോട് സൗത്ത് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാനസെക്രട്ടറി കെ.പി. സകരിയ്യ ഉദ്ഘാടനംചെയ്തു. സി. മരക്കാരുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. എം. മൊയ്തീന്‍കുട്ടി അധ്യക്ഷതവഹിച്ച ചടങ്ങില്‍ എന്‍.ജി. മുഹമ്മദ്‌കോയ, എം.എം. അബ്ദുല്‍റസാഖ്, സി.എം. സുബൈര്‍ മദനി, ഐ.പി. ഉമ്മര്‍, അബ്ദുല്‍റഹ്മാന്‍ സുല്ലമി, അലി പുത്തൂര്‍മഠം, കളത്തില്‍ അബൂബക്കര്‍, കെ. അബ്ദുല്‍ബഷീര്‍ എന്നിവര്‍ പ്രസംഗിച്...
Read More

Tuesday, June 21, 2011

പ്രകൃതിസ്നേഹ സംഗമം

ദുബൈ: പരിസ്ഥിതിയുമായി താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ള വികസനപാതയിലൂടെയാണ് ദുബൈ മുന്നേറുതെന്ന് ദുബൈ മുനിസിപ്പാലിറ്റി നഴ്സറീസ് ഡിപാർട്ടുമെന്റ് മേധാവി ഹന അമീൻ അൽസറൂനി പ്രസ്താവിച്ചു. ദുബൈ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ എമിറേറ്റ്സ്  ഇന്ത്യ എൻ‌വയർമെന്റ്  ഫോറം സംഘടിപ്പിച്ച പ്രകൃതി സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. ഹരിതശോഭ കാത്തുസൂക്ഷിക്കാൻ ദുബൈ പ്രതിജ്ഞാബദ്ധമാണെന്നും ഭൂഗോളത്തിന്റെ നിലനിൽപിനെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്ന വനനശീകരണത്തിനെതിരെ മനുഷ്യസമൂഹം ഉണർന്നുപ്രവർത്തിക്കണമെന്നു ഹന അമീൻ  ആവശ്യപ്പെട്ടു. മരം നടുക,...
Read More

"ആത്മീയ ചൂഷണങ്ങളെ പ്രമാണങ്ങള്‍ കൊണ്ട് പ്രതിരോധിക്കുക" - മൻസൂറലി ചെമ്മാട്

ജിദ്ദ : കേട്ടുകേൾവി‍യും നാട്ടുനടപ്പും ആദർശമായി സ്വീകരിച്ച് അനാചാരങ്ങളുടെ കൂരിരുട്ടില്‍ തളച്ചിടപ്പെട്ടിരുന്ന ഒരു സമൂഹത്തെ പ്രമാണങ്ങളുടെ വെളിച്ചം കാണിച്ചുകൊടുത്ത് സമുദ്ധരിച്ചവരാണ് പൂർ‌വകാല ഇസ്‌ലാഹി പണ്ഡിതന്മാരെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറി മൻസൂറലി ചെമ്മാട് ഓര്മ്മിപ്പിച്ചു. ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ ‘വിജയത്തിലേക്കൊരു വാതായനം’ എന്ന ദ്വൈമാസ മെമ്പര്ഷിപ്പ് കാംപയിന്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസരംഗത്തെ ഇരുട്ടുകള്ക്കെതിരെയുള്ള സന്ധിയില്ലാസമരം ജീവിതദൌത്യമായി ഏറ്റെടുത്തിരുന്ന പൂർ‌വകാല പണ്ഡിതന്മാരുടെ പിന്മുറക്കാരെന്നവകാശപ്പെടുന്ന...
Read More

Sunday, June 19, 2011

മുഴുവന്‍ കയ്യേറ്റഭൂമിയും തിരിച്ചു പിടിക്കണം : KNM

കണ്ണൂര്‍ : സംസ്ഥാനത്ത് അനധികൃതമായി കയ്യേറി കൈവശം വച്ചിരിക്കുന്ന മുഴുവന്‍ കയ്യേറ്റഭൂമിയും തിരിച്ചുപിടിക്കണമെന്നു KNM ,ISM ജില്ലാ സംയുക്ത സെക്രട്ടറിയേറ്റ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തില്‍ വളര്‍ന്നു വരുന്ന ഭൂമാഫിയകള്‍ക്കെതിരെ സമഗ്രമായ നിയമനിര്‍മ്മാണം നടത്തി സര്‍ക്കാരിന്‍റെ അന്യാധീനപ്പെട്ട ഭൂമികള്‍ തിരിച്ചുപിടിക്കണമെന്നും യോഗം ആവശ്യപ്പെട്...
Read More

Saturday, June 18, 2011

KNM പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കോഴിക്കോട് : KNM സിവില്‍ സ്റ്റേഷന്‍ യൂണിറ്റി ന്‍റെ ആഭിമുഖ്യത്തില്‍ 250ല്‍ ഏറെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. യൂനിറ്റ് വൈസ് പ്രസിടന്റ്റ് വി ആലിക്കോയ അധ്യക്ഷത വഹിച്ചു. വിതരണോല്‍ഘാടനം കോഴിക്കോട് കോര്‍പറേഷന്‍ കൌണ്‍സിലര്‍ കെ മുഹമ്മദ്‌ അലി നിര്‍വഹിച്ചു. അഷ്‌റഫ്‌ പുന്നശ്ശേരി, സി എ റഹീം ഹസന്‍, കെ അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്...
Read More

KNM കോഴിക്കോട് സൌത്ത് ജില്ലാ കൌണ്‍സിലും അവാര്‍ഡ് വിതരണവും 19ന്

കോഴിക്കോട് : കെ എന്‍ എം സൌത്ത് ജില്ലാ കൌണ്‍സിലും അവാര്‍ഡ് വിതരണവും 2011 ജൂണ്‍ 19 ഞായറാഴ്ച ഉച്ചക്ക് 2.30ന് മര്‍കസുദഅ'വയില്‍ നടക്കും. CIER പരീക്ഷയില്‍ ജില്ലയില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ വിദ്യാര്‍ഥികള്‍ക്കും പ്രതിഭാ അവാര്‍ഡ് നേടിയ വിദ്യാര്‍ഥികള്‍ക്കും അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കൌണ്‍സില്‍ KNM സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ഉഷാ ദേവി ടീച്ചര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. KNM പഞ്ചായത്ത്, ഡിവിഷന്‍ പ്രസിടന്റ്റ്...
Read More

Friday, June 17, 2011

പ്രകൃതിസ്നേഹ സംഗമം ഇന്ന് വൈകുന്നേരം ദുബൈയില്‍

ദുബായ് : ദുബായ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ എമിരേറ്റ്സ് ഇന്ത്യ എന്‍വയര്‍മെന്റ് ഫോറം 2011 ജൂണ്‍ 17നു വൈകിട്ട് നാലിന് പ്രകൃതി സ്നേഹസംഗമം നടത്തും. ലോക വനവല്കരണ ദിനത്തോടനുബന്ധിച്ചു 'മരം നടുക, ഒരിലയെ തലോടുക' എന്ന പ്രമേയത്തില്‍ ദുബായ് മുനിസിപ്പാലിറ്റി ഓടിറ്റൊറിയത്തിലാണ് (മെയിന്‍ ബില്‍ടിംഗ്, ദേര) സംഗമത്തിന് വേദിയൊരുങ്ങുന്നത്. വിചാര സദസ്സ്, ശില്പശാല, ഹൃസ സിനിമ-ചിത്ര പ്രദര്‍ശനം, ഫോട്ടോ സെഷന്‍ എന്നിവ സംഗമത്തിന്‍റെ ഭാഗമായി നടക്കും. ഐ എസ്‌ എം കേരള പ്രസിടന്റ്റ് മുജീബുറഹ്മാന്‍ കിനാലൂര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍ക...
Read More

Thursday, June 16, 2011

ഇസ്ലാമിക് സണ്ടെ മദ്രസ ആരംഭിച്ചു

കൊടുവള്ളി : സിഎര്‍ സിലബസ് അടിസ്ഥാനമാക്കി കൊടുവള്ളി സലഫി മസ്ജിദിനു സമീപം അനുഗ്രഹ എഡ്യുകേഷന്‍ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ഇസ്ലാമിക് സണ്ടെ മദ്രസ ആരംഭിച്ചു. കെ കെ അബ്ദുല്‍ റഹ്മാന്‍ തലപ്പെരുമണ്ണ ഉദ്ഘാടനം ചെയ്തു. എം കെ പോക്കര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. അമീന്‍ കരുവൊമ്പയില്‍ പ്രഭാഷണം മുഖ്യ പ്രഭാഷണം നടത്...
Read More

KNM നവോഥാന സദസ്സ് 19ന്

ഓമശ്ശേരി : 'അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കുമെതിരെ നവോഥാന മുന്നേറ്റം' എന്ന കാമ്പയിനോടനുബന്ധിച്ചു KNM ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓമശേരിയില്‍ നവോഥാനസദസ്സും പ്രതിഭാസംഗമവും സംഘടിപ്പിക്കുന്നു. 2011 ജൂണ്‍ 19 ഞായറാഴ്ച രണ്ടു മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ, ഓമശ്ശേരി പഞ്ചായത്ത് പ്രസിടന്റ്റ് കോമളവല്ലി, ഐ എസ് എം കോഴിക്കോട് ജില്ലാ സെക്രട്ടറി ഫൈസല്‍ നന്മണ്ട, വാര്‍ഡ്‌ മെമ്പര്‍ കെ ടി സക്കീന ടീച്ചര്‍, എം ജി എം ജില്ലാ പ്രസിടന്റ്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ, എന്‍ പി അബ്ദുല്‍ റസാക്ക് മാസ്റ്റര്‍,...
Read More

ആദര്‍ശ പാഠശാല നാളെ

ജിദ്ദ : ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രവര്‍ത്തകര്‍ക്കായി 2011 ജൂണ്‍ 17 വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ പതിനൊന്നു മണി വരെ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ആദര്‍ശ പാഠശാല സങ്കടിപ്പിക്കുന്നു. പരിപാടി മന്‍സൂര്‍ അലി ചെമ്മാട് നേതൃത്വം നല്‍ക...
Read More

ദാറുല്‍ ഫുര്‍ഖാന്‍ മദ്രസക്ക് നാലാം തവണയും നൂറു മേനി വിജയം

റിയാദ്: കോഴിക്കോട് മര്‍ക്കസുദഅവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കെ എന്‍ എം മദ്രസാ വിദ്യാഭ്യാസ ബോര്‍ഡായ് സി ഐ ഇ ആര്‍ ന്‍റെ അഞ്ചാം ക്ലാസ് പൊതു പരീക്ഷയില്‍ ദാറുല്‍ ഫുര്‍ഖാന്‍ മദ്രസക്ക് നാലാം തവണയും നൂറു മേനി വിജയം. സൗദി ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ റിയാദ് അസീസിയയില്‍ ദാറുല്‍ ഫുര്‍ഖാന്‍ ലി തഹ്ഫീദുല്‍ ഖുര്‍ആന്റെ മേല്‍നോട്ടത്തില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ദാറുല്‍ ഫുര്‍ഖാന്‍ മദ്രസയില്‍ നിന്നും ഈ വര്‍ഷവും പൊതു പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു .ഇതില്‍ അഞ്ച് കുട്ടികള്‍ മുഴുവന്‍ വിഷയങളിലും A+ കരസ്ഥമക്കി. 2006 മുതല്‍ ആരംഭിച്ച...
Read More

ഇസ്ലാഹി പ്രസ്ഥാനം വിദ്യാഭ്യാസ ചൂഷണത്തിനെതിരെ പ്രവര്‍ത്തിക്കണം : ടി അബൂബക്കര്‍ ഫാറൂഖി

ഉള്ളിയേരി : ഒരു കാലത്ത് വിദ്യാഭ്യാസ പുരോഗതി കൈവരിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ മുസ്ലിം സമുദായത്തിന്‍റെ എതിര്‍പ്പുകള്‍ വരെ നേരിടേണ്ടി വന്ന ഇസ്ലാഹി പ്രസ്ഥാനം വര്‍ത്തമാനകാലത്ത് വിദ്യാഭ്യാസ ചൂഷണത്തിനെതിരെ പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണ് സംജാതമായതെന്നു കെ എന്‍ എം സംസ്ഥാന സെക്രട്ടറി ടി അബൂബക്കര്‍ ഫാറൂഖി പറഞ്ഞു. SSLC, പ്ലസ്‌ 2, CIER പരീക്ഷകളില്‍ KNM പ്രവര്‍ത്തകരുടെ മക്കള്‍ക്ക്‌ അവാര്‍ഡ്‌ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ : പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്...
Read More

പ്രകൃതി സംരക്ഷണവും സ്‌നേഹവും വിശ്വാസികളുടെ ബാധ്യത :സി.പി. ഉമര്‍ സുല്ലമി

വളാഞ്ചേരി: സമസൃഷ്ടി സ്‌നേഹവും പ്രകൃതി സംരക്ഷണവും വിശ്വാസികളുടെ ബാധ്യതയാണെന്നും വിശുദ്ധ വിശ്വാസത്തിന് മാത്രമേ സമൂഹത്തെ വിജയത്തിലേക്ക് നയിക്കാനാവൂയെന്നും കെ.എന്‍.എം. സംസ്ഥാന ജനറല്‍സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി പറഞ്ഞു. കെ.എന്‍.എം. വളാഞ്ചേരി മണ്ഡലം കമ്മിറ്റി കഞ്ഞിപ്പുരയില്‍ സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.ടി. അബ്ദുള്‍ സമദ്‌കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുസലാം പാലപ്പറ്റ, ജമീല സുല്ലമി എടവണ്ണ, മമ്മുട്ടി മുസ്‌ലിയാര്‍, പി.എം.എ. ഗഫൂര്‍, എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. പി. അബ്ദുറഹ്മാന്‍ അന്‍സാരി, കെ.പി. ഇബ്രാഹിം...
Read More

Wednesday, June 15, 2011

നിക്ഷേപ തട്ടിപ്പുകള്‍ അന്വേഷിക്കണം : ഐ എസ് എം

കോഴിക്കോട് : നിക്ഷേപ തട്ടിപ്പ് നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്ന നെറ്റ്‌വര്‍ക്ക് മാര്‍കെറ്റിങ്ങുകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി ആളുകളെ വലയിലാക്കുന്ന ചൂതാട്ട കമ്പനികളുടെ അടിവേരറുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം. ഐ പി അബ്ദുസലാം അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ ജലീല്‍, ഇസ്മായീല്‍ കരിയാട്, യു പി യാഹ്യ ഖാന്‍, ഇ ഓ ഫൈസല്‍, കെ ഹര്‍ഷിദ്‌ എന്നിവര്‍ സംസാരിച്...
Read More

ആതുരസേവന സംഘങ്ങളോട് സഹകരിക്കും - മന്ത്രി എം കെ മുനീര്‍

കോഴിക്കോട്: ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സാമൂഹികക്ഷേമ വകുപ്പിന്റെ സഹകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. ഐ.എസ്.എമ്മിന്റെ ആഭിമുഖ്യത്തിലുള്ള മെഡിക്കല്‍ എയ്ഡ്‌സ് സെന്ററിന്റെ പുതിയ ഓഫീസ് മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ഹുസൈന്‍ അധ്യക്ഷതവഹിച്ചു. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി എന്‍.എം. അബ്ദുള്‍ജലീല്‍, എം.കെ. നൗഫല്‍, ശഫീഖ് അഹ്മദ്, നിയാസ്, മുഹമ്മദ്‌കോയ, സാദിഖ്, സിദ്ദീഖ്, സക്കീര്‍, അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ കോളേജുകളിലെ ഫര്‍ണിച്ചറുകള്‍ വെല്‍ഡിങ്ങും പെയിന്റിങ്ങും നടത്തുന്നതിന്റെ...
Read More

Tuesday, June 14, 2011

അനധികൃത സ്വത്ത്‌ സ്വന്തമാക്കുന്ന ആത്മീയാചാര്യന്മാരെയും അഴിമതിവിരുദ്ധ നിയമപരിധിയില്‍ ഉള്‍പ്പെടുത്തണം : KNM

ഉള്ളിയേരി : ആത്മീയതയെ വാണിജ്യവല്ക്കരിച്ചു കൊണ്ട് സ്വദേശത്തും വിദേശത്തും കോടികളുടെ സ്വത്തുക്കള്‍ സ്വന്തമാക്കുന്ന ആത്മീയ ആചാര്യന്‍മാരെയും മത പുരോഹിതരെയും അഴിമതി വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വന്നു മാതൃകാപരമായി ശിക്ഷിക്കണമെന്നു കെ എന്‍ എം കോഴിക്കോട് നോര്‍ത്ത് ജില്ലാ നേതൃ സമ്മേളനം ആവശ്യപ്പെട്ടു. പയ്യോളി ഇസ്ലാഹി സെന്‍റെറില്‍ നടന്ന സമ്മേളനം KNM സെക്രട്ടറി അബൂബക്കര്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. ഓഫീസ് കമ്പ്യൂട്ടര്‍വല്‍ക്കരണം സംസ്ഥാന സംഘടനാ വകുപ്പ് സെക്രട്ടറി എ അസ്ഗര്‍ അലി നിര്‍വഹിച്ചു. ജില്ലാ പ്രസിടന്റ്റ് അഡ്വ : പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി...
Read More

Monday, June 13, 2011

സ്വാശ്രയം : എസ് എഫ് ഐയുടേത് കാപട്യം- എം എസ് എം

കോഴിക്കോട് : സ്വാശ്രയ വിദ്യാഭ്യാസ വിഷയത്തില്‍ അവസരവാദ നിലപാടുമായി മുന്നോട്ട് പോകുന്ന എസ് എഫ് ഐയുടെ സമീപനം കാപട്യമാണെന്ന് എം എസ് എം സംസ്ഥാന കൌണ്‍സില്‍ അഭിപ്രായ പ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കുറ്റകരമായ മൌനം പാലിച്ചവര്‍ ഭരണമാറ്റത്തിന് ശേഷം നിലപാട് മാറ്റുന്നത് നീതീകരിക്കാവതല്ല. വിദ്യാര്‍ഥികളെ തെരുവിലാക്കി പൊതുമുതല്‍ നശിപ്പിച്ച മുന്‍കാല സമരമാര്‍ഗങ്ങള്‍ ആവര്‍ത്തിക്കാനുള്ള നീക്കം വിദ്യാര്‍ഥികള്‍ തിരിച്ചറിയണം. ഇടതു വലതു പാര്‍ടികള്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തി വിദ്യാര്‍ഥികളുടെ ഭാവികൊണ്ട് പന്താടരുതെന്നു കൌണ്‍സില്‍ അഭ്യര്‍ഥിച്ചു. സ്വാശ്രയ വിഷയത്തില്‍...
Read More

QLS വാര്‍ഷിക പരീക്ഷ ജൂലൈ 17ന്

കോഴിക്കോട് : QLS വാര്‍ഷികപ്പരീക്ഷ 2011 ജൂലൈ 17ന് ഞായറാഴ്ച രാവിലെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഏഴു വിഭാഗങ്ങളിലായിട്ടായിരിക്കും പരീക്ഷ നടക്കുക. പരീക്ഷ സിലബസ് : ഫസ്റ്റ് ഇയര്‍ : ഫാത്തിഹ, അലഖ് മുതല്‍ നാസ് വരെ, സെക്കണ്ട് ഇയര്‍ : നബഅ' മുതല്‍ തീന്‍ വരെ, തേര്‍ഡ് ഇയര്‍ : ഹുജുറാത്, ഖ്വാഫ്, നജ്മ്, ഖമര്‍, റഹ്മാന്‍, വാഖിഅ, മുജാദില, സ്വഫ്ഫ്, ജുമുഅ, മുനാഫിഖൂന്‍, മുല്‍ക്ക്, ഫോര്‍ത്ത് ഇയര്‍ : ബഖറ, അന്‍ആം, ഫിഫ്ത് ഇയര്‍ : യൂസുഫ്, റഅ'ദ്, ഇബ്രാഹിം, നഹ്ല്‍, ഇസ്രാഅ', കഹ്ഫ്, സിക്സ്ത് ഇയര്‍ : ഹജ്ജ്, മുഅ'മിനൂന്‍, നൂര്‍, നംല്, അന്‍കബൂത്, ലുഖ്മാന്‍, സജദ, അഹ്സാബ്,...
Read More

മെഡിക്കല്‍ സീറ്റ് പിടിച്ചെടുത്തത് ധീരമായ നടപടി - മുജാഹിദ് മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍

മഞ്ചേരി: സ്വാശ്രയ മേഖലയിലെ അമ്പത് ശതമാനം മെഡിക്കല്‍ പി.ജി സീറ്റുകള്‍ സര്‍ക്കാര്‍ ക്വാട്ടയിലേക്ക് പിടിച്ചെടുത്ത സര്‍ക്കാരിന്റെ ധീരമായ നടപടി ശ്ലാഘനീയമാണെന്ന് മഞ്ചേരിയില്‍ സംഘടിപ്പിച്ച മുജാഹിദ് ജില്ലാകണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമേഖലയില്‍ സാമൂഹിക നീതി അട്ടിമറിക്കുന്ന വിദ്യാഭ്യാസ മാനേജ്‌മെന്റുകള്‍ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കെ.എന്‍.എം സംസ്ഥാന സെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് കെ. അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. എ.പി. യൂനുസ് ഉമരി, കെ. അബ്ദുല്‍ഖയ്യൂം...
Read More

Sunday, June 12, 2011

തൊഴില്‍പരീക്ഷകള്‍ക്കുള്ള പരിശീലന കോഴ്സുകള്‍

കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന "coaching centre for muslim youth",വിവിധ തൊഴില്‍പരീക്ഷകള്‍ക്കുള്ള പരിശീലന കോഴ്സുകള്‍ ആരംഭിക്കുന്നു.ജൂണ്‍ 15 ന് ആരംഭിക്കുന്ന റഗുലര്‍ കോഴ്സിനു പുറമെ ശനി,ഞായര്‍ അവധിക്കാല ക്ലാസും ഉണ്ട്.LAB ASSISTANT,RESERVE CONDUCTOR,LDC(MALAPPURAM,KANNUR),എന്നീപരീക്ഷകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.BANKING,UPSAപരിശീലന കോഴ്സുകളും ഉടന്‍ ആരംഭിക്കും.CONTACT NO: 04952724610(OFFICE),9447468965(PRINCIPAL...
Read More

Saturday, June 11, 2011

ആത്മീയാചാര്യരുടെ കോടികളുടെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം വേണം - ഐ എസ് എം

മലപ്പുറം: വിശ്വാസികളെ ചൂഷണം ചെയ്തുള്ള ആത്മീയാചാര്യന്മാരുടെ കോടികളുടെ സമ്പാദ്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐ എസ് എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ബാബാ രാംദേവ് ഉള്‍പ്പെടെയുള്ള പല വ്യക്തികളും ആത്മീയത വിറ്റ് വന്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയവരാണ്. സാധാരണ ജനങ്ങള്‍ വരുമാനത്തിന് കൃത്യമായി നികുതി നല്കുമ്പോള്‍ കോടികള്‍ കള്ളപ്പണമായി ലഭിക്കുന്ന ആത്മീയാചാര്യന്മാര്‍ നിയമത്തിനതീതമായി വിലസുകയാണ്. അഴിമതിയും കള്ളപ്പണവുമില്ലാതാക്കാന്‍ സായുധ പോരാട്ടത്തിന് സജ്ജരാകണമെന്നുള്ള ബാബാ രാംദേവിന്റെ പ്രഖ്യാപനം...
Read More

പീസ് എല്‍ ഡി സി പരീക്ഷ സമാപിച്ചു

ഐ എസ് എം സംസ്ഥാന സമിതിക്ക് കീഴിലുള്ള പീസിന്റെ ആഭിമുഖ്യത്തില്‍ പി എസ് സി - എല്‍ ഡി സി പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംസ്ഥാനത്തെ 30  കേന്ദ്രങ്ങളില്‍ മാതൃക പരീക്ഷയും മൂല്യനിര്‍ണയവും നടത്തി. രണ്ടായിരത്തിന് മുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു....
Read More

ISM പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പൊന്‍കുന്നം: ഐ എസ്‌ എമ്മിന്റെ ആഭിമുഖ്യത്തില്‍ മേഖലയിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക്‌ പഠനോപകരണങ്ങള്‍ വിതരണംചെയ്‌തു. വിതരണോദ്‌ഘാടനം ജില്ല പ്രസിഡന്റ്‌ അബ്‌ദുന്നാസര്‍ മുണ്ടക്കയം ഉദ്‌ഘാടനംചെയ്‌തു. കെ എ ഫൈസല്‍ അധ്യക്ഷതവഹിച്ചു. പി എം സലീം, പി എസ്‌ സ്വലാഹുദ്ദീന്‍, കെ എം ജിന്ന, പി പി റഫീഖ്‌, സി എ ജബ്ബാര്‍, അബ്‌ദുല്‍കരീം മുസ്‌ലിയാര്‍, ടി എ നിഷാദ്‌ പ്രസംഗിച്...
Read More

MSM അവാര്‍ഡുകള്‍ വിതരണം ചെയ്തു

പറവന്നൂര്‍: ശാഖ എം എസ്‌ എം ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ കല്‌പകഞ്ചേരി പഞ്ചായത്ത്‌ വികസന സ്ഥിര സമിതി ചെയര്‍മാന്‍ എ അബ്‌ദുല്‍ ബഷീര്‍ വിതരണം ചെയ്‌തു. ടി പി മുഹമ്മദ്‌ മൗലവി അധ്യക്ഷത വഹിച്ചു. യൂനുസ്‌ മയ്യേരി, പി നൗഫല്‍, കെ അസീം മര്‍സൂക്ക്‌, പി സൈതാലി, എം കെ എം എ മജീദ്‌, കെ ബീബ്‌ പ്രസംഗിച്...
Read More

വികലവിശ്വാസത്തിനെതിരെ ജാഗ്രതപാലിക്കുക -ജമീല ടീച്ചര്‍ എടവണ്ണ

മുണ്ടേരി: മതത്തിന്റെ പേരില്‍ കടത്തിക്കൊണ്ടു വരുന്ന വികലവിശ്വാസങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന്‌ ജമീല ടീച്ചര്‍ എടവണ്ണ പറഞ്ഞു. മുണ്ടേരിയില്‍ സംഘടിപ്പിച്ച മുജാഹിദ്‌ കുടുംബസംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മദനി മരുത ഉദ്‌ഘാടനംചെയ്‌തു. പി പി സീതിക്കോയ അധ്യക്ഷതവഹിച്ചു. പി എം എ ഗഫൂര്‍, ശഫീഖ്‌ അസ്‌ലം, മന്‍സൂര്‍ ഒതായി, നൂറുന്നിസ നജാത്തിയ, ഇഖ്‌ബാല്‍ മുണ്ടേരി ക്ലാസ്സെടുത്തു. അബ്‌ദു കുന്നുമ്മല്‍, സി എച്ച്‌ അലി ജാഫര്‍, ടി എച്ച്‌ ഹനീഫ, പി ടി സല്‍മാന്‍, ജുനൈദ്‌, സുബൈര്‍ മുണ്ടേരി പ്രസംഗിച്...
Read More

ആത്മീയാചാര്യരുടെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കണം -ഐ.എസ്.എം

മഞ്ചേരി: വിശ്വാസികളെ ചൂഷണം ചെയ്തുള്ള ആത്മീയാചാര്യന്മാരുടെ കോടികളുടെ സമ്പാദ്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കടുത്ത വിലക്കയറ്റത്തിനും ഭക്ഷ്യസുരക്ഷയില്ലായ്മക്കും കാരണമായ കള്ളപ്പണം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഐ.എസ്.എം വൈസ് പ്രസിഡന്റ് ജാഫര്‍ വാണിമേല്‍ അധ്യക്ഷതവഹിച്ചു. എന്‍.എം.അബ്ദുല്‍ജലീല്‍, അബ്ദുസ്സലാം മുട്ടില്‍, പി.സുഹൈല്‍ സാബിര്‍, ഇ.ഒ.ഫൈസല്‍, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട് തുടങ്ങിയവര്‍ സംസാരിച്...
Read More

മലപ്പുറം ജില്ലാ മുജാഹിദ് കണ്‍വെന്‍ഷന്‍ നാളെ മഞ്ചേരിയില്‍

മഞ്ചേരി: ജില്ലാ കെ.എന്‍.എം, ഐ.എസ്.എം, എം.എസ്.എം, എം.ജി.എം എന്നിവയുടെ സംയുക്ത കണ്‍വെന്‍ഷന്‍ 2011 ജൂണ്‍ 12 ഞായറാഴ്ച മഞ്ചേരിയില്‍ നടക്കും. കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എന്‍.വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.അബൂബക്കര്‍ മൗലവി അധ്യക്ഷതവഹിക്ക...
Read More

Friday, June 10, 2011

പീസ് എല്‍ ഡി സി പരീക്ഷ സംഘടിപ്പിച്ചു

മലപ്പുറം: ഐ എസ് എം സംസ്ഥാന സമിതിക്ക് കീഴിലുള്ള പീസിന്റെ ആഭിമുഖ്യത്തില്‍ പി എസ് സി - എല്‍ ഡി സി പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി മലപ്പുറം ഈസ്റ്റ് ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ മാതൃക പരീക്ഷയും മൂല്യനിര്‍ണയവും നടത്തി. ആയിരത്തിന് മുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  മലപ്പുറത്ത് ജഅഫര്‍ കൂട്ടിലങ്ങാടി, എടവണ്ണയില്‍ നജ്മുദ്ദീന്‍ ഒതായി, വണ്ടൂരില്‍ അബ്ദുന്നാസര്‍, പെരിന്തല്‍മണ്ണയില്‍ പി ഫിറോസ് ബാബു, മഞ്ചേരിയില്‍ ടി സലീം പെരിമ്പലം, കൊണ്ടോട്ടിയില്‍ അഷ്‌റഫ്...
Read More

MGM നിലമ്പൂര്‍ മണ്ഡലം പ്രതിനിധി സമ്മേളനം നാളെ

നിലമ്പൂര്‍: കെ.എന്‍.എം വനിതാവിഭാഗമായ എം.ജി.എം നിലമ്പൂര്‍ മണ്ഡലം പ്രതിനിധിസമ്മേളനവും അവാര്‍ഡുദാനവും 2011 ജൂണ്‍ 11 ശനിയാഴ്ച പാലാട് ഗൈഡന്‍സ് സ്‌കൂളില്‍ നടക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു , മദ്രസ പൊതുപരീക്ഷകളില്‍ എ പ്ലസ് നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കും. ഫോണ്‍: 9446527211, 94462431...
Read More

Thursday, June 09, 2011

നവാഗത എഴുത്തുകാര്‍ക്കുള്ള ശില്പശാല ദൈദില്‍

ദുബൈ: നവാഗത എഴുത്തുകാര്‍ക്കു വേണ്ടി യു എ ഇ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന രചന ശില്പശാല 2011 ജൂണ്‍ പത്തിന് വെള്ളി ദൈദില്‍ നടക്കും. കാലത്ത് ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കുന്ന ശിലപശാലക്ക് ഐ എസ് എം കേരള പ്രസിഡന്റും ശബാബ് എഡിറ്ററുമായ മൂജീബുര്‍റഹ്മാന്‍ കിനാലൂര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 3046088 ...
Read More

മതസംഘടനകളുടെ പ്രവര്‍ത്തനം മഹത്തരം - സുഹറ മമ്പാട്

തിരൂര്‍: ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ആതുര ശുശ്രൂഷാരംഗത്തും മതസംഘടനകള്‍ നടത്തിവരുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കിഡ്‌നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റിയിലേക്ക് ജില്ലയിലെ പള്ളികളില്‍നിന്ന് ജില്ലാ മുജാഹിദ് കമ്മിറ്റി ശേഖരിച്ച തുകയുടെ ആദ്യഗഡു സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കെ.എന്‍.എം സംസ്ഥാന ജനറല്‍സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് തുക കൈമാറി. ജില്ലാ കെ.എന്‍.എം പ്രസിഡന്റ് എം.മുഹമ്മദ് ബാപ്പുട്ടി അധ്യക്ഷതവഹിച്ചു. കിഡ്‌നി വെല്‍ഫെയര്‍...
Read More

Tuesday, June 07, 2011

ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്: പ്രൊഫ. മുഹമ്മദ് മുസ്തഫ പ്രസിഡന്റ്, ഡോ. ഹുസൈന്‍ മടവൂര്‍ സെക്രട്ടറി

കോഴിക്കോട്: ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയസമിതി പ്രസിഡന്റായി പ്രൊഫ. മുഹമ്മദ് മുസ്തഫ നദ്‌വി (ലഖ്‌നൗ)യെയും ജനറല്‍ സെക്രട്ടറിയായി ഡോ. ഹുസൈന്‍ മടവൂരിനെയും തിരഞ്ഞെടുത്തു. ബാംഗ്ലൂരില്‍ ചേര്‍ന്ന അഖിലേന്ത്യാ കമ്മിറ്റി യോഗമാണ് മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. മൗലാനാ അമീനുദ്ദീന്‍ ഫൈദി ബംഗാള്‍ (ജോ. സെക്ര), ഡോ. ഇ.കെ. അഹ്മദ്കുട്ടി (വൈസ് പ്രസി) എന്നിവരടങ്ങുന്ന പതിനഞ്ചംഗ പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുത്തു. അഹ്മദ് റസിയാബാദി (കശ്മീര്‍), പ്രൊഫ. ഇനാമുദ്ദീന്‍ (ഡല്‍ഹി), ഖാരി യൂസുഫ് (ബിഹാര്‍), മുനവ്വറലി (അസം), മൗലാനാ അബ്ദുല്‍ ജലീല്‍ (മുംബൈ),...
Read More

Monday, June 06, 2011

MSM പ്രകൃതി സംരക്ഷണ കാമ്പയിന്‍ തുടങ്ങി

മലപ്പുറം : എം എസ് എം പ്രകൃതി സംരക്ഷണ കാമ്പയിന്‍ ജൂണ്‍ 5 മുതല്‍ 25 വരെ. കാമ്പയിന്‍ മലപ്പുറം മണ്ഡലം എം എല്‍ എ ഉബൈദുള്ള ഉത്ഘാടനം ചെയ്തു. കാമ്പയിന്റെ ഭാഗമായി ജൂണ്‍ 12 നു എല്ലാ പഞ്ചായത്തുകളിലും വൃക്ഷ തൈകള്‍ നടും. പഞ്ചായത്ത് തലങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രകൃതി സംരക്ഷണ പ്രതിജ്ഞകള്‍ എടുപ്പിക്കും. പ്രാദേശിക ക്ലബ്ബുകള്‍ സ്കൂളുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് കാമ്പയിന്റെ പ്രകൃതിയുടെ കാവലാളുകള്‍ എന്ന വളണ്ടിയര്‍ വിഭാഗത്തില്‍ അംഗമാവാം, വന സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി, ഇവരില്‍ നിന്ന് തെരഞ്ഞെടുക്കു ന്നവര്‍ക്ക് ഏറ്റവും നല്ല വന സംരക്ഷകന് അടുത്ത ജൂണില്‍...
Read More

MSM മഴക്കാല കാമ്പയിന് തുടക്കമായി

മലപ്പുറം : 'താങ്ങാവാം തണലാവം മണ്ണിനും, മനുഷ്യനും' എന്ന എം എസ് എം മഴക്കാല കാമ്പയിന്‍ പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആനക്കയം ജി യു പി സ്കൂളില്‍ നടന്ന പരിപാടിയില്‍ എം എസ് എം ജില്ല പ്രസിഡന്റ്‌ ജലീല്‍ മമാങ്കര അധ്യക്ഷത വഹിച്ചു. എം എസ് എം ജില സെക്രട്ടറി മുഹ്സിന്‍ തൃപ്പനച്ചി, അബു തറയില്‍, കെ എന്‍ എം പഞ്ചായത്ത് സെക്രട്ടറി, റിഹാസ്‌ പെരിന്തല്‍മണ്ണ, റിയാസ് മോന്‍, എന്നിവര്‍ സംബന്ധിച്ചു. ജൂണ്‍ 5 മുതല്‍ 25 വരെ നടക്കുന്ന കാമ്പയിന്റെ ഭാഗമായി, പ്രകൃതി-വന സംരക്ഷണ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും. മുഴുവന്‍ പഞ്ചായത്തുകളിലും വൃക്ഷതൈകള്‍ നാടും. വിദ്യാര്‍ഥികളെ...
Read More

മദ്രസാ വാര്‍ഷികം നടത്തി

പട്ടാമ്പി: കരിമ്പുള്ളി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാഹിയുടെ വാര്‍ഷികസമ്മേളനം കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാനട്രഷറര്‍ എ.കെ. ഈസമദനി ഉദ്ഘാടനംചെയ്തു. എ. അബ്ദുള്‍കരീം സാഹിബ് അധ്യക്ഷതവഹിച്ചു. പി. അബ്ദുള്‍അലി, പി. അബ്ദു, എ.കെ. അബൂബക്കര്‍ മൗലവി, കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങള്‍ നടന്...
Read More

Sunday, June 05, 2011

MSM ഏരിയ കണ്‍വെന്‍ഷനുകള്‍ സമാപിച്ചു

കോഴിക്കോട്‌: എം എസ്‌ എം സൗത്ത്‌ ജില്ല കമ്മിറ്റി വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച ഏരിയ കണ്‍വെന്‍ഷനുകള്‍ -തസ്‌ഫിയ്യ സമാപിച്ചു. മീഞ്ചന്ത മസ്‌ജിദുത്തൗഹീദില്‍ നടന്ന ഫറോക്ക്‌ ഏരിയ കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജൗഹര്‍ അയനിക്കോട്‌ ഉദ്‌ഘാടനംചെയ്‌തു. നബീല്‍ പാലത്ത്‌ അധ്യക്ഷതവഹിച്ചു. അബ്‌ദുല്ല ഹുസൈന്‍ സ്വാഗതവും മുഹാവിന്‍ മുബാറക്‌ നന്ദിയും പറഞ്ഞു. മര്‍കസുദ്ദഅ്‌വയില്‍ നടന്ന സിറ്റി ഏരിയ കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കെ ഖമറുദ്ദീന്‍ ഉദ്‌ഘാടനംചെയ്‌തു. ഡോ. ജംഷീദ്‌ ഉസ്‌മാന്‍, ജാസിര്‍ കുണ്ടുങ്ങല്‍, ശുഐബ്‌ തിരുവണ്ണൂര്‍ പ്രസംഗിച്ചു. ആരാമ്പ്രം സലഫി...
Read More

`സ്‌ത്രീധന വിമുക്തസമൂഹം ആര്‍ഭാടരഹിത വിവാഹം' കെ എന്‍ എം ജില്ലാ കാമ്പയിന്‍ തുടങ്ങി

കോഴിക്കോട്‌: `സ്‌ത്രീധനവിമുക്ത സമൂഹം, ആര്‍ഭാടരഹിത വിവാഹം' സന്ദേശവുമായി കെ എന്‍ എം കോഴിക്കോട്‌ സൗത്ത്‌ ജില്ല സമിതി സംഘടിപ്പിക്കുന്ന കാമ്പയിന്‌ തുടക്കമായി. കാമ്പയിന്‍ ഹമീദ്‌ വാണിമേല്‍ ഉദ്‌ഘാടനംചെയ്‌തു. ധൂര്‍ത്തിനും ആഡംബരത്തിനുമെതിരെയുള്ള ബോധവത്‌കരണം വ്യക്തികളെ കേന്ദ്രീകരിച്ചുകൊണ്ട്‌ ആരംഭിക്കണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ധൂര്‍ത്തിനെതിരെയുള്ള ചിന്ത ഇളംതലമുറയില്‍ രൂപപ്പെടുത്തിയെടുക്കുന്നതിന്‌ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. സി മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. എന്‍ജിനീയര്‍ മമ്മദ്‌കോയ, അഡ്വ. എം മൊയ്‌തീന്‍കുട്ടി, പി കുഞ്ഞായിന്‍ ഹാജി, ഫൈസല്‍ നന്മണ്ട, പി...
Read More

ISM ആദര്‍ശപാഠശാല സംഘടിപ്പിച്ചു

കുനിയില്‍: അന്‍വാര്‍ ശാഖാ ഐ എസ്‌ എം സംഘടിപ്പിച്ച ആദര്‍ശപാഠശാല മുസ്‌തഫ മൗലവി അകമ്പാടം ഉദ്‌ഘാടനം ചെയ്‌തു. കെ ടി യൂസുഫ്‌ അധ്യക്ഷത വഹിച്ചു. കെ മുജീബ്‌ അന്‍വാരി, പി അശ്‌റഫ്‌, കെ പി മുഹമ്മദ്‌ അസ്‌ലം, കെ ഇ ജലാലുദ്ദീന്‍ പ്രസംഗിച്...
Read More

വിശ്വാസത്തിലെ ചോര്‍ച്ച അപചയത്തിന്‌ കാരണം -യു പി യഹ്‌യാഖാന്‍

ജിദ്ദ: വിശ്വാസത്തിന്റെ കരുത്താണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്കും കേരളത്തിലെ നവോത്ഥാന സംരംഭങ്ങള്‍ക്കും വെളിച്ചമേകിയതെന്ന്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി യു പി യഹ്‌യാഖാന്‍ പറഞ്ഞു. ഇസ്വ്‌ലാഹി സെന്ററില്‍ നല്‌കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകകയായിരുന്നു അദ്ദേഹം. നാനാവിധമുള്ള ഭൗതിക ആനുകൂല്യങ്ങളുമുണ്ടായിട്ടും വര്‍ത്തമാനകാല ധാര്‍മിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുസൃതമായ പരിവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. വിശ്വാസത്തിലെ ചോര്‍ച്ചയാണ്‌ ഈ അപചയത്തിന്‌ കാരണം. നിതാന്തമായ ദൈവസ്‌മരണയിലൂടെ മാത്രമേ അതിനു കാരണമാവുന്ന ഘടകങ്ങള്‍...
Read More

ഖുര്‍ആന്‍ ലോകത്തിന് വഴികാട്ടി

പാനൂര്‍: വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് മാര്‍ഗദര്‍ശനം നല്‍കുന്ന വഴികാട്ടിയാണെന്ന് പ്രമുഖ ഗാന്ധിയന്‍ കെ.പി.എ.റഹീം പറഞ്ഞു. കെ.എന്‍.എം. പാനൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ 'വിശുദ്ധ ഖുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗദീപം' എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഖജാന്‍ജി പി.കെ.ഇബ്രാഹിം ഹാജി അധ്യക്ഷനായി. ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍, പി.എം.എ.ഗഫൂര്‍, ഹമീദ് വാണിമേല്‍, ശംസുദ്ദീന്‍ പാലക്കോട്, യാക്കൂബ് എലാങ്കോട്, കെ.പി.ശുഹൈബ് എന്നിവര്‍ സംസാരിച്...
Read More

അന്ധവിശ്വാസ പ്രചാരകർക്കെതിരെ ബഹുജന കൂട്ടായ്മ ശക്തിപ്പെടുത്തുക: ഇർശാദ് സ്വലാഹി

ദമ്മാം: സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുകയും വിശ്വാസത്തെയും മതത്തെയും ചൂഷണോപാധിയാക്കുകയും ചെയ്യുന്നവർക്കെതിരെ നന്മയുടെയും ന്യായത്തിന്റെയും ഭാഗത്ത് നിൽക്കുന്നവർ യോജിച്ച് ബഹുജനകൂട്ടായ്മക്ക് രൂപം നൽകേണ്ടതുണ്ടെന്ന് പ്രമുഖ പണ്ഡിതനും ഐ എസ് എം സൌത്ത് സോൺ പ്രസിഡന്റുമായ ഇർശാദ് സ്വലാഹി അഭിപ്രായപ്പെട്ടു. സ‌ഊദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നടത്തിവരുന്ന ‘അന്ധവിശ്വാസങ്ങൾക്കെതിരെ നവോത്ഥാന മുന്നേറ്റം’ എന്ന പ്രമേയത്തിലുള്ള ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരിപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്മാർ പ്രബോധനം ചെയ്ത കലർപ്പില്ലാത്ത...
Read More

പീസ് LDC model exam ഇന്ന്

പീസ് LDC model exam ഇന്ന് 5-6-11 ന് രാവിലെ 9.30 മുതല്‍ തുടങ്ങും 9.30 registration 10 AMto 11.15 AM exam 11.15AM-11.25AM introducing our peace and ism 11.25AM-12 noon evaluation 12 noon enter marks in our register END...
Read More

Saturday, June 04, 2011

കേരള ഇസ്‌ലാമിക് സെമിനാറിന് പ്രൌഢോജ്വല സമാപനം

ദുബൈ: എൻഡോസൾഫാൻ പ്രശ്നം ദുരിതത്തിന്റെ ഇരകൾ ഉയർത്തിക്കൊണ്ടു വന്നതാണെന്നു പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ അഭിപ്രായപ്പെട്ടു. ‘അതിജീവനത്തിന് പ്രകൃതിയിലേക്ക്’ എന്ന സന്ദേശത്തിൽ യു എ ഇ ഇസ്‌ലാഹി സെന്റർ ദുബൈ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചു നടത്തിയ കേരള ഇസ്‌ലാമിക് സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കീടനാശിനികൾ കൊണ്ട് കീടങ്ങളും കീടനാശിനി കമ്പനികളും കൂടുകയാണു ചെയ്തത്. വായു, വെള്ളം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന സ്രോതസ്സുകൾ മലിനമാക്കിയ കീടനാശിനികൾ രോഗവും ദുരിതവും ശാരീരികശോഷണവുമാണ് പകരം നൽകിയത്. ഉല്പാദിപ്പിക്കുന്നതൊന്നും ഉപയോഗിക്കാത്ത, ഉപയോഗിക്കുന്നതൊന്നും...
Read More

Friday, June 03, 2011

എം എസ് എം സ്പെഷ്യല്‍ സ്കോളര്‍ഷിപ്പ്

പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി ഐ ടി സി പഠനത്തിനു താല്പര്യമുള്ള വിദ്യാര്‍ഥികള്‍, യു.പി-ഹൈസ്കൂള്‍ പഠനം ദീനി പഠനത്തോട്കൂടി താമസിച്ചു പഠിക്കാന്‍ താല്പര്യമുള്ളവര്‍ എന്നിവരില്‍ നിന്നും സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ മുഴുവന്‍ പഠനചെലവിലേക്കും സ്കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. ബന്ധപ്പെടേണ്ട വിലാസം : കണ്‍വീനര്‍, സ്കോളര്‍ ഷിപ്പ് വിഭാഗം, എം എസ് എം കേരള, മര്‍കസുദഅ'വ, കോഴിക്കോട്. Mob : 9846872...
Read More

Thursday, June 02, 2011

എം എസ് എം ലീഡര്‍ഷിപ്പ്‌ ക്യാമ്പ്‌ നടത്തി

തിരുനാവായ: എം എസ്‌ എം മലപ്പുറം വെസ്റ്റ്‌ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലീഡര്‍ഷിപ്പ്‌ ക്യാമ്പ്‌ കെ എന്‍ എം ജില്ല പ്രസിഡന്റ്‌ യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി ഉദ്‌ഘാടനംചെയ്‌തു. അസാന്മാര്‍ഗികതക്കെതിരെ പോരാടാന്‍ വിദ്യാര്‍ഥികള്‍ രംഗത്തുവരണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഷാനവാസ്‌ പറവന്നൂര്‍ അധ്യക്ഷതവഹിച്ചു. ഉബൈദുല്ല താനാളൂര്‍, അബ്‌ദുല്‍കരീം എന്‍ജിനിയര്‍, നാസറുദ്ദീന്‍ മൗലവി, ടി പി സഗീറലി, ടി കെ എന്‍ ഹാരിസ്‌, ശബീര്‍ എടക്കുളം, അല്‍ത്താഫ്‌ പരപ്പനങ്ങാടി, അഷ്‌റഫ്‌ തിരൂര്‍, ഇ ഒ സജ്ജാദ്‌, ഉമര്‍ യാസിഫ്‌ പ്രസംഗിച്ചു. ആസിഫലി കണ്ണൂര്‍, അഫ്‌താശ്‌ ചാലിയം, അശ്‌റഫ്‌ ചെട്ടിപ്പടി,...
Read More

കെ എന്‍ എം പഠനക്യാമ്പ്‌ സംഘടിപ്പിച്ചു

പറവന്നൂര്‍: കെ എന്‍ എം കല്‌പകഞ്ചേരി പഞ്ചായത്ത്‌ കമ്മറ്റി സംഘടിപ്പിച്ച പഠനക്യാമ്പ്‌ ജില്ലാ പ്രസിഡന്റ്‌ യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു. കെ അഹ്‌മദ്‌ എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. മൊയ്‌തീന്‍ കുട്ടി സുല്ലമി, ശഫീഖ്‌ അസ്‌ലം, അബ്‌ദുസ്സലാം പാലപ്പറ്റ, ഖദീജ നര്‍ഗീസ്‌ ക്ലാസ്സെടുത്തു. ഇ സൈനുദ്ദീന്‍, തെയ്യമ്പാട്ടില്‍ ബാവ, ടി പി മുഹമ്മദ്‌ മൗലവി, എ കെ എം എ മജീദ്‌, അടിയാട്ടില്‍ അബ്‌ദുല്‍ബശീര്‍, ടി അബ്‌ദുല്‍മജീദ്‌ അന്‍സാരി, പി സെയ്‌താലി, കെ അസീം മര്‍സൂഖ്‌ പ്രസംഗിച്...
Read More

QLS കണ്ണൂര്‍ ജില്ലാ വിജ്ഞാന മത്സരം : താണ സെന്‍റെര്‍ ജേതാക്കള്‍

കണ്ണൂര്‍: ക്യു എല്‍ എസ്‌ ജില്ലാ വിജ്ഞാന മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ താണ ക്യു എല്‍ എസ്‌ സെന്റര്‍ ഒന്നാം സ്ഥാനം നേടി. വളപട്ടണം ക്യു എല്‍ എസ്‌, മാട്ടൂല്‍ ക്യു എല്‍ എസ്‌ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ മാട്ടൂല്‍ സൗത്ത്‌ ഒന്നാം സ്ഥാനവും താണ രണ്ടാം സ്ഥാനവും പൂതപ്പാറ മൂന്നാം സ്ഥാനവും നേടി. സി സി ശക്കീര്‍ ഫാറൂഖി, അബ്‌ദുല്‍ജലീല്‍ ഒതായി, ജൗഹര്‍ ചാലിക്കര, സാബിറ പൂതപ്പാറ, ആഇശ ഏഴോം, സറീന താണ, ഹസീന വളപട്ടണം മത്സരങ്ങള്‍ക്ക്‌ നേതൃത്വം നല്‍...
Read More

ദൗത്യദീപ്‌തി : രണ്ടാം ഘട്ട പരിപാടികള്‍ക്ക്‌ തുടക്കമായി

മങ്കട: ഐ എസ്‌ എം സംസ്ഥാന സമിതി രൂപം നല്‌കിയ ദൗത്യദീപ്‌തിയുടെ രണ്ടാം ഘട്ട പരിപാടികള്‍ക്ക്‌ തുടക്കമായി. മലപ്പുറം മണ്ഡലം തല ആലോചന-ആസൂത്രണ യോഗം ഐ എസ്‌ എം ജില്ലാ സെക്രട്ടറി മൊയ്‌തീന്‍കുട്ടി സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. പി ഫിറോസ്‌ ബാബു അധ്യക്ഷത വഹിച്ചു. ഉമര്‍ തയ്യില്‍, ശിഹാര്‍ അരിപ്ര, അന്‍വര്‍ ശക്കീല്‍, മമ്മുണ്ണി സുല്ലമി പ്രസംഗിച്ചു. ഐ എസ്‌ എം മങ്കട, അങ്ങാടിപ്പുറം പഞ്ചായത്തുകള്‍ കഴിഞ്ഞ റമദാനില്‍ സംഘടിപ്പിച്ച മുസാബക്ക ഖുര്‍ആന്‍ ക്വിസ്‌ വിജയിക്കുള്ള സൗജന്യ ഉംറ നേടിയ റിയാസ്‌ അന്‍വറിന്‌ യാത്രയയപ്പ്‌ നല്‍കി. സി കെ അബ്‌ദുല്‍മജീദ്‌ സ്വലാഹി. ഉമര്‍ തയ്യില്‍, ഒ...
Read More

അവധി സമയം മാനവിക നന്മയ്‌ക്ക്‌ ഉപയോഗിക്കുക -ഹുസൈന്‍ മടവൂര്‍

അരീക്കോട്‌: അവധിസമയവും ആരോഗ്യവും മാനവിക നന്മക്കായി ചെലവഴിക്കണമെന്ന്‌ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. എം എസ്‌ എം മലപ്പുറം ഈസ്റ്റ്‌ ജില്ല കമ്മിറ്റി സംഘടിപ്പിച്ച മോറല്‍ റസിഡന്‍ഷ്യല്‍ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശ്‌കര്‍ നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. വി പി ലിയാഖത്തലി, കെ ടി ഖാലിദ്‌, എം മുഹമ്മദ്‌ റഫീഖ്‌ പ്രസംഗിച്ചു. വിവിധ സെഷനുകളില്‍ ശഫീഖ്‌ അസ്‌ലം, ജലീല്‍ മാമാങ്കര, ജാബിര്‍ അമാനി, കെ പി അബ്‌ദുര്‍റഹ്‌മാന്‍ സുല്ലമി, എ അബ്‌ദുല്‍അസീസ്‌ മദനി, അലി പത്തനാപുരം, അലി അശ്‌റഫ്‌ പുളിക്കല്‍, ശാക്കിര്‍ബാബു കുനിയില്‍, ഗഫൂര്‍ സ്വലാഹി, എം മുഹമ്മദലി മൗലവി...
Read More

പോസ്റ്റ്‌ മാരിറ്റല്‍ കൗണ്‍സലിംഗ്‌ ക്യാമ്പ്‌ നടത്തി

കുന്ദമംഗലം: ആശ ചാരിറ്റബ്‌ള്‍ ആന്റ്‌ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലം സലഫി സെന്ററില്‍ വിവാഹാനന്തര കൗണ്‍സലിംഗ്‌ നടത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാലിദ്‌ കിളിമുണ്ട ഉദ്‌ഘാടനംചെയ്‌തു. കെ എന്‍ എം ജില്ല സെക്രട്ടറി സി മരക്കാരുട്ടി അധ്യക്ഷതവഹിച്ചു. ഡോ. മഹ്‌റൂഫ്‌ രാജ്‌, പി എം എ ഗഫൂര്‍, മന്‍സൂര്‍ ഒതായി ക്ലാസ്സെടുത്തു. സി എം സുബൈര്‍ മദനി, ഫൈസല്‍ നന്മണ്ട, പി സി അബ്‌ദുര്‍റഹ്‌മാന്‍, എം അബ്‌ദുര്‍റശീദ്‌, പി ടി അബ്‌ദുല്‍മജീദ്‌, കെ കെ മുഹമ്മദ്‌ പ്രസംഗിച്...
Read More

അഴിമതിക്കും ലഹരിക്കുമെതിരെ ജനകീയ പ്രതിരോധം തീര്‍ക്കണം

തിക്കോടി: അഴിമതിക്കും ലഹരിക്കുമെതിരെ ശക്തമായ ജനകീയ പ്രതിരോധം ആവശ്യമാണെന്ന്‌ ശാഖ കെ എന്‍ എം സംഘടിപ്പിച്ച ധര്‍മവിചാര സദസ്സ്‌ അഭിപ്രായപ്പെട്ടു. പഠനക്യാമ്പ്‌ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. ആത്മീയ കച്ചവടത്തിനെതിരെ വിശ്വാസികളുടെ ഐക്യനിര രൂപപ്പെടണമെന്ന്‌ അദ്ദേഹം പറഞ്ഞു. ജാബിര്‍ അമാനി, നൗഷാദ്‌ കുറ്റിയാടി, മമ്മുട്ടി മുസ്‌ലിയാര്‍ ക്ലാസ്സെടുത്തു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. പെണ്‍കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ സഹായ പദ്ധതി മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി വി അബ്‌ദുല്‍അസീസ്‌...
Read More

Wednesday, June 01, 2011

എം എസ് എം പ്രവേശനോത്സവം

മലപ്പുറം: എം എസ് എം മലപ്പുറം ഈസ്റ്റ്‌ ജില്ല സമിതിയുടെ മേല്‍ നോട്ടത്തില്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ വിവിധ സ്കൂളുകളില്‍ പ്രവേശനോത്സവം നടന്നു. പ്രവേശനോല്സവത്തില്‍ സ്കൂളില്‍ എത്തിയ പുതിയ കുരുന്നുകള്‍ക്ക് എം എസ് എം മധുര വിതരണം നടത്തി. സ്കൂള്‍ വെട്ടത്തിലേക്കു സ്വാഗതം ഒതിക്കൊണ്ട് പ്രത്യേകം തയ്യാറാക്കിയ ബഹുവര്‍ണ കാര്‍ഡുകളില്‍ നല്‍കിയ എം എസ് എം ജില്ല സമിതി പ്രവേശനോല്സവത്തിനു തയ്യാറാക്കിയ സ്വാഗത കാര്‍ഡ്‌ മിട്ടായികലുമായി എം എസ് എം പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ വരവേറ്റു. സ്കൂള്‍ പ്രവേശനോല്സവത്തില്‍ പുതിയൊരു അനുഭവമായി. പല സ്ഥലങ്ങളിലും എം എസ് എമ്മിന്റെ ഈ...
Read More

CIER പ്രതിഭ അവാര്‍ഡ് പ്രഖ്യാപിച്ചു

കോഴിക്കോട്: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് (സി.ഐ.ഇ.ആര്‍) മദ്‌റസ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഈ വര്‍ഷം ആരംഭിച്ച പ്രതിഭ അവാര്‍ഡ് പ്രഖ്യാപിച്ചു. പാദ വാര്‍ഷിക പരീക്ഷയില്‍ 60 ശതമാനത്തിലധികം മാര്‍ക് നേടിയ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ പ്രിലിമിനറി പരീക്ഷയില്‍ 80 ശതമാനം മാര്‍ക് നേടിയ കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ പ്രത്യേക പരീക്ഷ നടത്തിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. എല്‍.എസ്.എസ് പരീക്ഷാ മാതൃകയില്‍ നടത്തിയ പ്രതിഭ പരീക്ഷയില്‍ താഴെ പറയുന്നവര്‍ അവാര്‍ഡിനര്‍ഹരായി. ഫാത്തിമ തസ്‌നീം സലഫിയ്യ മമ്പാട്, സി.എം. നൗറിന്‍ -ഇസ്‌ലാമിയ്യ മദ്‌റസ...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...